കറൻസി റദ്ദാക്കൽ കോട്ടം വരുത്തും: ക്രൂഗ്മാൻ
കറൻസി റദ്ദാക്കൽ കോട്ടം വരുത്തും: ക്രൂഗ്മാൻ
Saturday, December 3, 2016 2:49 PM IST
ന്യൂഡൽഹി: കറൻസി പിൻവലിക്കൽ സമ്പദ്ഘടനയ്ക്കു വലിയ കോട്ടം വരുത്തുന്നതാണെന്നു സാമ്പത്തിക നൊബേൽ ജേതാവ് പോൾ ക്രൂഗ്മാൻ. ഇതുകൊണ്ടു കള്ളപ്പണം ഇല്ലാതാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണം ഉണ്ടാക്കുന്നവർ ഇനി കൂടുതൽ കരുതലും ജാഗ്രതയും പുലർത്തുമെന്നല്ലാതെ സ്വഭാവം മാറ്റില്ല: ഹിന്ദുസ്‌ഥാൻ ടൈംസിന്റെ ഒരു സിമ്പോസിയത്തിൽ ക്രൂഗ്മാൻ പറഞ്ഞു.

നൊബേൽ ജേതാവ് അമർത്യാ സെൻ, ലോകബാങ്കിന്റെ മുൻ ചീഫ് ഇക്കണോമിസ്റ്റ് ലോറൻസ് സമ്മേഴ്സ് തുടങ്ങിയവരും ഇന്ത്യയുടെ കറൻസി പിൻവലിക്കലിനെ വിമർശിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.