ക്രൂഡ് ഓയിൽ 54 ഡോളറിനു മുകളിൽ
ക്രൂഡ് ഓയിൽ 54 ഡോളറിനു മുകളിൽ
Friday, December 2, 2016 1:25 PM IST
ലണ്ടൻ: ക്രൂഡ് ഓയിൽ ഉത്പാദനം കുറയ്ക്കാൻ ഒപെക് തീരുമാനിക്കുകയും റഷ്യ അതിനോടു സഹകരിക്കുമെന്ന് ഉറപ്പാകുകയും ചെയ്തതോടെ വില കുതിച്ചു. ഇന്നലെ ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ വീപ്പയ്ക്ക് 53.5 ഡോളർ കടന്നു. കരാർ എല്ലാവരും പാലിച്ചാൽ വില 60 ഡോളർ കടക്കുമെന്നു ഗോൾഡ്മാൻ സാക്സ് വിലയിരുത്തി.

ഇതേസമയം സ്വർണവില രാജ്യാന്തരവിപണിയിൽ ചെറിയ കയറ്റിറക്കം കാണിച്ചു. ഔൺസിന് 1175 ഡോളർ ആയി. മുംബൈയിൽ സ്വർണം 10 ഗ്രാമിന് 35 രൂപ കയറി. കേരളത്തിൽ പവന് വില മാറ്റമില്ലാതെ തുടർന്നു.

ഓഹരി വിപണി ഇന്നലെ താഴോട്ടുപോയി. സെൻസെക്സ് 329 പോയിന്റും നിഫ്റ്റി 106.1 പോയിന്റും താണു.

രൂപ ഉയർന്നു. ഡോളർ 14 പൈസ താണ് 68.2 രൂപയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.