ശോഭ ലിമിറ്റഡിന് പുരസ്കാരം
Friday, December 2, 2016 1:25 PM IST
തിരുവനന്തപുരം: ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷൻ നൽകുന്ന 2016ലെ ടിഎംഎ–എച്ച്എൽഎൽ സിഎസ്ആർ അവാർഡ് ശോഭ ലിമിറ്റഡിന്റെ സിഎസ്ആർ പ്രവർത്തനങ്ങൾക്ക് ലഭിച്ചു. ഈ മാസം എട്ട്, ഒൻപത് തീയതികളിൽ തിരുവനന്തപുരത്തു നടക്കുന്ന ട്രിമ 2016ൽ പുരസ്കാരം കൈമാറുമെന്ന് ടിഎംഎ സെക്രട്ടറി ജി. ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.

റിയൽ എസ്റ്റേറ്റ് കമ്പനിയായ ശോഭ ലിമിറ്റഡിന്റെ സിഎസ്ആർ വിഭാഗമായ ശ്രീകുരുംബ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നടപ്പാക്കിവരുന്ന സാമൂഹ്യപ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾക്കാണ് അംഗീകാരം.

മാനേജ്മെന്റ് വിദ്യാർഥികൾക്കായുള്ള ടിഎംഎ കിംസ് അവാർഡിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിലെ എം. ഷാരോൺ ഒന്നാം സ്‌ഥാനം നേടി. മാനേജ്മെന്റ് ലീഡർഷിപ്പ് അവാർഡ് സൺടെക് ബിസിനസ് ഗ്രൂപ്പ് സിഇഒ നന്ദകുമാറിന് സമ്മാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.