ഫ്ളിപ്പ്കാർട്ടിന്റെ മൂല്യത്തിൽ ഇടിവ്
ഫ്ളിപ്പ്കാർട്ടിന്റെ മൂല്യത്തിൽ ഇടിവ്
Wednesday, November 30, 2016 1:25 PM IST
ബംഗളൂരു: മോർഗൻ സ്റ്റാൻലി നിക്ഷേപക മൂല്യം കുറച്ചത് രാജ്യത്തെ പ്രമുഖ ഓൺലൈൻ പോർട്ടലായ ഫ്ളിപ്പ്കാർട്ടിന് തിരിച്ചടിയായി. ഫ്ളിപ്പ്കാർട്ട് പുതിയ നിക്ഷേപകരെ തേടുന്ന സാഹചര്യത്തിലാണ് നിക്ഷേപകരായ മോർഗൻ സ്റ്റാൻലി ഓഹരി മൂല്യം കുറച്ചത.് കഴിഞ്ഞ ഒമ്പതു മാസത്തിനിടെ നാലാം തവണയാണ് ഫ്ളിപ്പകാർട്ടിലെ ഓഹരിയുടെ മൂല്യം കുറയ്ക്കുന്നത്.

ഫ്ളിപ്പ്കാർട്ടിന്റെ 38 ശതമാനം ഓഹരി മോർഗൻ സ്റ്റാലിന്റെ കൈ വശമാണ്. ഏതാണ്ട് 1,02,644 ഡോളറാണ് ഇതിന്റെ മൂല്യം. ഓഹരിയുടെ മൂല്യം 84.29 ഡോളറായിരുന്നു. മോർഗൻ സ്റ്റാൻലി ഓഹരിയുടെ മൂല്യം കുറച്ചതോടെ ഇത് 52.13 ഡോളറായി കുറഞ്ഞു. ഫ്ളിപ്പ്കാർട്ടിന്റെ ആകെ മൂല്യം 5.4 ബില്യണിലെത്തി.


കഴിഞ്ഞ മാർച്ചിൽ 103.71 ഡോളർ വിലയുണ്ടായിരുന്ന ഓഹരി വില ഡിസംബർ ആയാതോടെ 87.9 ശത മാനമായി കുറഞ്ഞിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.