സ്‌ഥിര ആദായ ഇൻഷ്വറൻസുമായി ഐഡിബിഐ
സ്‌ഥിര ആദായ ഇൻഷ്വറൻസുമായി ഐഡിബിഐ
Monday, November 28, 2016 11:03 AM IST
കൊച്ചി: ഐഡിബിഐ ഫെഡറൽ ലൈഫ് ഇൻഷ്വറൻസ് സ്‌ഥിര ആദായ ഇൻഷ്വറൻസ് പദ്ധതി ആരംഭിക്കും. പത്തു വർഷത്തേക്കു പണമടയ്ക്കുകയും 10 വർഷത്തേക്കു ആദായം നേടാനുമാകുന്ന പദ്ധതിയാണിത്. പോളിസി കാലാവധിയായ 20 വർഷത്തേക്കു ആയുർ സംരക്ഷണവും ശാരീരിക വൈകല്യങ്ങൾക്കുള്ള സുരക്ഷയും പദ്ധതി നൽകുമെന്ന് ഐഡിബിഐ ഫെഡറൽ ലൈഫ് ഇൻഷ്വറൻസിന്റെ പ്രോഡക്റ്റ്സ്, സ്ട്രാറ്റജി മേധാവി കാർത്തിക് രാമൻ പത്രക്കുറിപ്പിൽ അറിയിച്ചു.

ഒരു പങ്കാളിത്ത പദ്ധതിയാണിത്. ഉപയോക്‌താൾക്കു ബോണസ് നൽകുകയും കാലാവധി പൂർത്തിയാവുമ്പോൾ അന്തിമ ബോണസും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.