2ജി ഇന്റർനെറ്റ് കണക്ഷനുകൾക്ക് മൊബിക്വിക്ക് ലൈറ്റ്
2ജി ഇന്റർനെറ്റ് കണക്ഷനുകൾക്ക് മൊബിക്വിക്ക് ലൈറ്റ്
Monday, November 28, 2016 11:03 AM IST
ന്യൂഡൽഹി: നെറ്റ്വർക്ക് പ്രശ്നമുള്ള പ്രദേശങ്ങളിൽ മൊബൈൽ വാലറ്റ് ഉപയോഗം വർധിപ്പിക്കുന്നതിനായി പുതിയ ആപ്ലിക്കേഷനുമായി മൊബിക്വിക്ക്. 2ജി ഇന്റർനെറ്റ് സേവനങ്ങൾ മാത്രം ലഭ്യമാകുന്ന പ്രദേശങ്ങൾക്കായി മൊബിക്വിക്ക് ലൈറ്റ് എന്ന ആപ്പാണ് മൊബിക്വിറ്റ് പുറത്തിറക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് ഫോണുകൾക്കായി തയാറാക്കിയിരിക്കുന്ന ആപ്പിന് ഒരു എംബിയിൽ താഴെമാത്രമാണ് വലുപ്പം.

ഒരു മിസ്ഡ് കോൾ വഴി ആപ് ഡൗൺലോഡ് ചെയ്യാൻ കഴിയും എന്ന പ്രത്യേകതയുമുണ്ട്. മൊബൈൽ നമ്പർ നല്കി മൊബിക്വിക്ക് ലൈറ്റ് വാലറ്റ് ഉപയോഗിക്കാം. ഇത് ഉപയോഗിക്കാൻ ഇ–മെയിൽ ഐഡിയോ ഗൂഗിൾ പ്ലേ അക്കൗണ്ടോ ആവശ്യമില്ല.


ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ഉപയോക്‌താക്കൾക്ക് ഇടപാടുകൾ നടത്താം. 2017 മാർച്ച് 31 വരെ മൊബിക്വിക്ക് ലൈറ്റ് ഉപയോക്‌താക്കളിൽനിന്ന് സർവീസ് ചാർജ് ഈടാക്കുകയില്ലെന്നും കമ്പനി അറിയിച്ചു. വൈകാതെതന്നെ ഓഫ്ലൈൻ വേർഷനും പുറത്തിറക്കുമെന്ന് മൊബിക്വിക്ക് സഹസ്‌ഥാപകൻ ബിബിൻ പ്രീത് സിംഗ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.