വിമാനത്താവളങ്ങളിൽ പാർക്കിംഗിന് ഇനി ഇ–പേമെന്റ്
വിമാനത്താവളങ്ങളിൽ പാർക്കിംഗിന് ഇനി ഇ–പേമെന്റ്
Monday, November 28, 2016 11:03 AM IST
ന്യൂഡൽഹി: വിമാനത്താവളങ്ങളിലെ വാഹന പാർക്കിംഗിന് ഇനി ഇ–പേമെന്റ് സംവിധാനം. ഇന്നു മുതൽ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളങ്ങളിലെ പാർക്കിംഗ് ഫീസ് പുനരാരംഭിക്കും. ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളോ പേടിഎം, ഫ്രീചാർജ് തുടങ്ങിയ ഡിജിറ്റൽ പേമെന്റ് വാലറ്റുകളോ ഉപയോഗിച്ച് കാർ പാർക്കിംഗ് ചാർജുകൾ അടയ്ക്കാമെന്ന് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

നേരത്തെ കേന്ദ്ര സർക്കാർ വലിയ തുകകളുടെ കറൻസികൾ റദ്ദാക്കിയതിനു പിന്നാലെ വിമാനത്താവളങ്ങളിലെ വാഹന പാർക്കിംഗുകൾ എയർപേർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ സൗജന്യമാക്കി യിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.