വളർച്ച തുടരണമെങ്കിൽ കൂടുതൽ നിക്ഷേപങ്ങൾ വരണം: മൻമോഹൻ സിംഗ്
വളർച്ച തുടരണമെങ്കിൽ കൂടുതൽ നിക്ഷേപങ്ങൾ വരണം: മൻമോഹൻ സിംഗ്
Saturday, November 26, 2016 1:42 PM IST
ന്യൂഡൽഹി: 7–7.5 ശതമാനം സുസ്‌ഥിര വളർച്ചയിൽ രാജ്യം മുന്നോട്ടുപോകണമെങ്കിൽ കൂടുതൽ നിക്ഷേപങ്ങൾ ഇന്ത്യയിലേക്കെത്തണമെന്ന് മുൻ പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ മൻമോഹൻ സിംഗ്. അടിസ്‌ഥാനവികസനം, കച്ചവടം മേഖലകളിൽ കൂടുതൽ നിക്ഷേപങ്ങൾ രാജ്യത്തേക്ക് എത്തണം. എന്നാൽ, ഇപ്പോഴത്തെ സാമ്പത്തിക നയങ്ങൾ വളർച്ച തടസപ്പെടുത്തുന്നവയാണ്. പിഎച്ച്ഡി ചേംബർ ഓഫ് കൊമേഴ്സിന്റെ വാർഷികയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുധനം, സാമ്പത്തിക സുസ്‌ഥിരത, ജോലിയുള്ള തലമുറ, പരിസ്‌ഥിതി സംരക്ഷണം തുടങ്ങിയവയെല്ലാം കൂടിച്ചേർന്നാൽ മാത്രമേ വികസനം സാധ്യമാകൂ. ഇതിലൂടെ മാത്രമേ രാജ്യത്തിന്റെ മൊത്തം വളർച്ച നേടാനും കഴിയൂ.


യുപിഎ സർക്കാർ 2014ൽ അധികാരം ഒഴിയുമ്പോൾ ലോകരാഷ്ട്രങ്ങളിൽ അതിവേഗം വളരുന്ന രാജ്യം എന്ന ബഹുമതിയോടെ ഇന്ത്യ കുതിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ആ കുതിപ്പിനെ മോദി സർക്കാർ എറിഞ്ഞുവീഴ്ത്തിയ നിലയിലേക്കായി രാജ്യത്തെ ഇപ്പോഴത്തെ പ്രശ്നങ്ങൾ.

ഇപ്പോൾ പ്രതീക്ഷിച്ചിരിക്കുന്ന 7–7.5 ശതമാനം വളർച്ച നേടണമെങ്കിൽ കൂടുതൽ നിക്ഷേപം എത്തണം. അന്താരാഷ്ട്ര വാണിജ്യമേഖല കൂടുതൽ ശക്‌തിപ്പെടണം, കയറ്റുമതി കൂടണം. 1991ലെ സാമ്പത്തിക പരിഷ്കരണം ഇന്ത്യയ്ക്ക് സുസ്‌ഥിരവികസനത്തിന്റെ ഒരു പുതുയുഗമാണ് സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.