ദീപാവലി മുതൽ വോഡഫോണിനു സൗജന്യ റോമിംഗ്
ദീപാവലി മുതൽ വോഡഫോണിനു സൗജന്യ റോമിംഗ്
Tuesday, October 25, 2016 11:45 AM IST
തൃശൂർ: ദീപാവലി മുതൽ വോഡഫോൺ ദേശീയ ഇൻകമിംഗ് സൗജന്യമാക്കി. ഉപഭോക്‌താക്കളുടെ എണ്ണം 200 ദശലക്ഷമായതിന്റെ ആഘോഷമെന്ന നിലയിലാണ് ദേശീയ റോമിംഗിൽ സൗജന്യ ഇൻകമിംഗ് ലഭ്യമാക്കുന്നത്.

അന്താരാഷ്ട്ര റോമിംഗിന് ഇളവുകൾ നൽകിയ അന്താരാഷ്ട്ര റോമിംഗ് ഡെയ്ലി പായ്ക്ക് അടുത്തിടെയാണ് വോഡഫോൺ അവതരിപ്പിച്ചത്. വോഡഫോൺ സൂപ്പർനെറ്റുമായി വിദേശത്തോ രാജ്യത്തിനകത്തോ സഞ്ചരിക്കുന്ന വോഡഫോൺ ഉപഭോക്‌താക്കൾക്ക് ഇതു പ്രയോജനപ്പെടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.