സ്വർണ ബോണ്ട് പദ്ധതിയുടെ ആറാം ഘട്ടം ഇന്ന് ആരംഭിക്കും
സ്വർണ ബോണ്ട് പദ്ധതിയുടെ ആറാം ഘട്ടം ഇന്ന് ആരംഭിക്കും
Monday, October 24, 2016 11:39 AM IST
ന്യൂഡൽഹി: സ്വർണത്തിന്റെ ഇറക്കുമതി കുറയ്ക്കുകയെന്ന ഉദ്ദേശത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച സ്വർണ ബോണ്ട് പദ്ധതിയുടെ ആറാം ഘട്ടം ഇന്ന് ആരംഭിക്കും. നവംബർ രണ്ടുവരെ ഈ പദ്ധതിയിലേക്ക് അപേക്ഷ നൽകാം. ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡ് കോർപറേഷൻ ഓഫ് ഇന്ത്യ, പോസ്റ്റ് ഓഫീസുകൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ എന്നിവിടങ്ങളിൽനിന്ന് സ്വർണ ബോണ്ട് വാങ്ങാം. ഉത്സവകാലം പ്രമാണിച്ച് ഗ്രാമിന് 50 രൂപ ഇളവിൽ ബോണ്ട് ലഭിക്കും. ഒരു ഗ്രാമിന് 2957 രൂപ നിക്ഷേപകന് ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.