സ്മാർട്ട്ഫോൺ ബാറ്ററികൾ അപകടകാരികൾ!
സ്മാർട്ട്ഫോൺ ബാറ്ററികൾ അപകടകാരികൾ!
Saturday, October 22, 2016 11:36 AM IST
ബെയ്ജിംഗ്: സ്മാർട്ട്ഫോൺ തീപിടിച്ചാൽ മാത്രമല്ല അപകടകരമായ വാതകങ്ങൾ പുറംതള്ളുന്നതെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. സ്മാർട്ട്ഫോണുകളുടെയും ടാബ്ലറ്റുകളുടെയും ബാറ്ററികളിൽനിന്ന് നിരവധി വിഷവാതകങ്ങൾ പുറത്തുവരുന്നുവെന്നാണ് ചൈനീസ് ഗവേഷകരുടെ കണ്ടെത്തൽ. ലിഥിയം അയോൺ ബാറ്ററികളിൽനിന്ന് കാർബൺ മോണോക്സൈഡ് ഉൾപ്പെടെ നൂറിലധികം വാതകങ്ങളാണ് കണ്ടെത്തിയത്. തൊലിപ്പുറത്ത് ശക്‌തമായ ചൊറിച്ചിലും കണ്ണുകൾക്കും ശ്വാസകോശത്തിനും ഹാനികരമായ വാതകമാണ് കാർബൺ മോണോക്സൈഡ്.

ഫോൺ ചൂടാകുന്നതിന്റെയോ നിലവാരമില്ലാത്ത ചാർജർ ഉപയോഗിക്കുന്നതിന്റെയോ ദോഷവശങ്ങളെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരല്ലെന്ന് ഗവേഷണത്തിന് നേതൃത്വം വഹിച്ച എൻബിസി ഡിഫൻസ് ആൻഡ് സിംഗ്ഹുവ യൂണിവേഴ്സിറ്റി വാർക്കാക്കുറിപ്പിൽ അറിയിച്ചു.


ബാറ്ററികളുടെ തകരാറിനെത്തുടർന്ന് 2006ൽ ഡെൽ 40 ലക്ഷം ലാപ്ടോപ്പുകൾ തിരിച്ചുവിളിച്ചപ്പോൾ അടുത്തകാലത്ത് സാംസംഗ് ഇതേ തകരാറിനെത്തുടർന്ന് 25 ലക്ഷം നോട്ട് 7 ഫോണുകൾ തിരിച്ചുവിളിച്ചു. ബാറ്ററികളുടെ തകരാർ മാത്രമേ ഇവിടെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളൂവെന്നാണ് യൂണിവേഴ്സിറ്റിയുടെ ആരോപണം. അതിൽനിന്നുള്ള വിഷവാതകത്തെക്കുറിച്ച് ആരും അറിയുന്നില്ലെന്നും യൂണിവേഴ്സി പറയുന്നു.

50 ശതമാനം ചാർജുള്ള ബാറ്ററികളിൽനിന്ന് പുറംതള്ളുന്ന വിഷവാതകങ്ങളുടെ അളവിനേക്കാളും കൂടുതൽ 100 ശതമാനം ചാർജുള്ള ബാറ്ററികൾ പുറംതള്ളുന്നുണ്ടെന്നും യൂണിവേഴ്സിറ്റി പറയുന്നു. ബാറ്ററിക്കുള്ളിലെ രാസപദാർഥങ്ങൾ അനുസരിച്ചാണ് വാതകങ്ങൾ രൂപപ്പെടുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.