ചന്ദനലേലത്തിൽ 3.87 കോടി രൂപയുടെ വില്പന
ചന്ദനലേലത്തിൽ 3.87 കോടി രൂപയുടെ വില്പന
Friday, October 21, 2016 12:08 PM IST
മറയൂർ: ചന്ദനലേലത്തിൽ 3.8 കോടി രൂപയുടെ മാത്രം വിൽപന. ഓൺലൈനായി നടന്ന ലേലത്തിൽ വനംവകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ഓൺലൈൻ ചന്ദനലേലത്തിൽ പ്രതീക്ഷച്ചതുപോലെ ചന്ദനം വിറ്റഴിക്കാൻ സാധിച്ചില്ല. 13 ഇനങ്ങളിലായി 38257 കിലോഗ്രാം ചന്ദനമാണ് വിറ്റത്. നികുതി ഉൾപ്പെടെ 3,87,84,198 രൂപയാണ് സർക്കാരിലേക്ക് ലഭിക്കുന്നത്. ഇത്തവണ നടന്ന ലേലത്തിൽ ബാഗ്രിദാദ് ക്ലാസ് അഞ്ച് ഇനത്തിൽപെട്ട ചന്ദനത്തിന് ലഭിച്ചത് 13624 രൂപയാണ് ഏറ്റവും കൂടിയ വില. ക്ഷേത്രങ്ങൾക്കൂം ആയുർവേദ മരുന്ന് നിർമാണ കമ്പനികൾക്കുമുള്ള സാപ് വുഡിനാണ് കുറഞ്ഞ വിലയായി കിലോഗ്രാമിന് 717 രൂപയാണ് ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.