ഇന്ത്യൻ യാത്രക്കാർക്ക് ഇഎംഐ സൗകര്യമൊരുക്കി എയർ അറേബ്യ
ഇന്ത്യൻ യാത്രക്കാർക്ക് ഇഎംഐ സൗകര്യമൊരുക്കി എയർ അറേബ്യ
Thursday, October 20, 2016 11:45 AM IST
കൊച്ചി: മുൻനിര വിമാനക്കമ്പനിയായ എയർ അറേബ്യ ഇന്ത്യൻ യാത്രക്കാർക്കായി ഇഎംഐ രീതിയിൽ പണം നൽകാനുള്ള സൗകര്യം ഏർപ്പെടുത്തി. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, കോട്ടക് മഹീന്ദ്രാ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, എച്ച്എസ്ബിസി, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉള്ളവർക്കാണു തവണകളായി പണമടയ്ക്കുന്ന രീതി പ്രയോജനപ്പെടുത്താൻ കഴിയുന്നത്. വെബ്സൈറ്റിലൂടെ വിമാനവും ടിക്കറ്റും തെരഞ്ഞെടുത്ത ശേഷം ഇഎംഐ ആയി പണം നൽകുന്ന രീതി എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നു കമ്പനി അധികൃതർ പത്രക്കുറിപ്പിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.