എയർ ഇന്ത്യ എക്സ്പ്രസ് ; കരിപ്പൂർ–റിയാദ് സർവീസ് ഡിസംബർ രണ്ടു മുതൽ
എയർ ഇന്ത്യ എക്സ്പ്രസ് ; കരിപ്പൂർ–റിയാദ് സർവീസ് ഡിസംബർ രണ്ടു മുതൽ
Wednesday, October 19, 2016 11:55 AM IST
നെടുമ്പാശേരി: എയർ ഇന്ത്യയുടെ ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ് ഡിസംബർ രണ്ടു മുതൽ കരിപ്പൂർ വിമാനത്താവളത്തിൽനിന്നു റിയാദിലേക്കു നേരിട്ട് സർവീസ് ആരംഭിക്കും. കരിപ്പൂരിൽനിന്നുള്ള ഏറ്റവും ദൈർഘ്യമേറിയ സർവീസായിരിക്കുമിത്. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായിരിക്കും സർവീസ്. കരിപ്പൂരിൽനിന്നു 9–321–ാം നമ്പർ ഫ്ളൈറ്റ് രാവിലെ 9.15ന് പുറപ്പെട്ട് 11.45ന് റിയാദിൽ എത്തും. റിയാദിൽനിന്നു 9– 322–ാം നമ്പർ ഫ്ളൈറ്റ് ഉച്ചകഴിഞ്ഞ് 1.15ന് പുറപ്പെട്ട് രാത്രി 8.45ന് കരിപ്പൂരിൽ എത്തും.

കരിപ്പൂരിൽനിന്നു ഗൾഫ് മേഖലയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ 134 സർവീസുകൾ നടത്തുന്നുണ്ട്. 14 ഇന്ത്യൻ പട്ടണങ്ങളിലേക്ക് ആഴ്ചയിൽ 500 ആഭ്യന്തര സർവീസുകളും നടത്തുന്നു. ഗൾഫ് മേഖലയിൽ 13 വിമാനത്താവളങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുള്ളത്. നിലവിൽ 21 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. ഇത് ഈ വർഷത്തിൽ തന്നെ 23 എണ്ണം ആകും.


പുതുതായി റിയാദ് സർവീസിനോടൊപ്പം ചെന്നൈയിൽനിന്നു സിംഗപ്പൂരിലേക്കും സർവീസ് ആരംഭിക്കും. നടപ്പു സാമ്പത്തിക വർഷം എയർ ഇന്ത്യ എക്സ്പ്രസിന്റെ വരുമാനം 25 ശതമാനം കൂടുമെന്നാണു കണക്കുകൂട്ടുന്നത്. യാത്രക്കാർക്കു ചായയും ലഘുഭക്ഷണവും സൗജന്യമായി നൽകാനും പദ്ധതിയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.