യാത്രക്കാരുടെ സംതൃപ്തി: മാംഗലൂരു വിമാനത്താവളം ഒന്നാമത്
Tuesday, October 18, 2016 11:19 AM IST
മാംഗലൂരു: രാജ്യത്തെ വിമാനയാത്രക്കാരെ തൃപ്തിപ്പെടുത്തുന്നതിൽ ദക്ഷിണേന്ത്യയിൽ ഒന്നാമത് മംഗലൂരു വിമാനത്താവളം. ഉത്തരേന്ത്യൻ വിഭാഗത്തിൽ ചണ്ഡിഗഡ് വിമാനത്താവളമാണ് ഒന്നാമത്. എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയാണ് (എഎഐ) റാങ്കിംഗ് നടത്തിയത്. വിമാനത്താവളങ്ങളുടെ പ്രവർത്തനം, ജീവനക്കാരുടെ സേവനം, അടിസ്‌ഥാനസൗകര്യങ്ങൾ, എയർലൈൻ/കസ്റ്റംസ്/ഇമിഗ്രേഷൻ, സുരക്ഷാ ഉദ്യോഗസ്‌ഥർ എന്നിവരുടെ സേവനങ്ങളുടെ മികവിനെ അടിസ്‌ഥാനപ്പെടുത്തിയാണ് വിലയിരുത്തൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.