ഇന്ത്യയിൽ കൂടുതൽ നിക്ഷേപത്തിനു സാംസംഗ്
ഇന്ത്യയിൽ കൂടുതൽ നിക്ഷേപത്തിനു സാംസംഗ്
Monday, October 17, 2016 11:56 AM IST
ന്യൂഡൽഹി: നോയിഡയിലെ ഉത്പാദനം ഇരട്ടിയാക്കുന്നതിനായി സാംസംഗ് ഇന്ത്യ 1,970 കോടി നിക്ഷേപിക്കും. 2019ൽ വികസനപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ മൊബൈൽ ഫോണുകൾ ഇന്ത്യയിൽനിന്ന് കയറ്റി അയയ്ക്കാനാണ് കമ്പനിയുടെ ശ്രമം. മേക്ക് ഇൻ ഇന്ത്യ പദ്ധതിയനുസരിച്ചായിരിക്കും ഈ വികസനം. കൂടുതൽ നിക്ഷേപത്തിനും പ്ലാന്റിന്റെ വികസനപ്രവർത്തനങ്ങൾക്കുമായി ഉത്തർപ്രദേശ് സർക്കാർ അനുമതി നല്കിയതായി സാംസംഗ് ഇന്ത്യ സിഇഒ എച്ച്.സി. ഹോംഗ് പറഞ്ഞു.


സാംസംഗുമായി പുതിയ കരാർ ഒപ്പിട്ടതോടെ ഇന്ത്യയിലെ ഇലക്ട്രോണിക്സ് ഹബ്ബായി നോയിഡ മാറിയെന്ന് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു.

രാജ്യത്താകെ സാംസംഗിന് 40,000 ജീവനക്കാരുണ്ട്. നോയിഡ പ്ലാന്റിൽ മാത്രം 4,000 ജീവനക്കാരാണുള്ളത്. ഇപ്പോൾ പ്രതിമാസം 60 ലക്ഷം ഫോണുകൾ നിർമിക്കാനുള്ള ശേഷിയാണ് പ്ലാന്റിനുള്ളത്. ഇതു മൂന്നു വർഷംകൊണ്ട് 1.2 കോടിയായി വർധിപ്പിക്കാനാണ് പുതിയ നിക്ഷേപം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.