ജെറ്റ് എയർവേയ്സിന് പുതിയ വിമാനങ്ങൾ
ജെറ്റ് എയർവേയ്സിന് പുതിയ വിമാനങ്ങൾ
Monday, October 17, 2016 11:56 AM IST
ന്യൂഡൽഹി: പ്രാദേശിക സർവീസുകൾ വർധിപ്പിക്കാനായി ജെറ്റ് എയർവേയ്സിന് പുതിയ വിമാനങ്ങൾ. ഈ മാസം 30 മുതൽ പുതിയ വിമാനങ്ങൾ സർവീസ് നടത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിൻഹ അറിയിച്ചു. കൂടുതൽ വീതിയുള്ള വിമാനങ്ങളാണ് ജെറ്റ് എയർവേയ്സ് ഉപയോഗിക്കുക. ഇന്ത്യയുടെ തിരക്കേറിയ റൂട്ടുകളായ ഡൽഹി–മുംബൈ, ഡൽഹി–കോൽക്കത്ത റൂട്ടുകളിലായിരിക്കും വിമാനങ്ങൾ സർവീസ് നടത്തുക. രാജ്യത്തെ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ സമീപകാലത്ത് വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. സാധാരണക്കാർക്കൊതുങ്ങുന്ന വിധത്തിൽ ടിക്കറ്റ് നിരക്കുള്ളതിനാലാണ് ഈ മുന്നേറ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.