കൽക്കരി ഇറക്കുമതി കുറഞ്ഞു
കൽക്കരി ഇറക്കുമതി കുറഞ്ഞു
Sunday, October 16, 2016 10:29 AM IST
ന്യൂഡൽഹി: രാജ്യത്ത് സെപ്റ്റംബറിലെ കൽക്കരി ഇറക്കുമതി ആറു ശതമാനം കുറഞ്ഞ് 1.61 കോടി ടൺ ആയി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 1.71 കോടി ടൺ ആയിരുന്നു ഇറക്കുമതി ചെയ്തത്. അന്താരാഷ്ട്ര മാർക്കറ്റിൽ കൽക്കരി വില ഉയർന്നതാണ് ഇറക്കുമതിയെ ബാധിച്ചത്.

വിദേശ മാർക്കറ്റുകളിലെ വില വർധന നിമിത്തം ഇന്ത്യയിലെ ഇടപാടുകാർ കൽക്കരി വാങ്ങുന്നത് കുറച്ചു. രാജ്യത്ത് ആവശ്യമായ രീതിയിൽ തദ്ദേശീയമായി കൽക്കരി ഉത്പാദനം നടക്കുന്നതിനാൽ ഇറക്കുമതി കുറഞ്ഞത് സർക്കാർ സ്വാഗതം ചെയ്തു. കോൾ ഇന്ത്യയുടെ റിക്കാർഡ് ഉത്പാദനം മൂലം കഴിഞ്ഞ ധനകാര്യവർഷം ഇറക്കുമതിക്കു ചെലവാകേണ്ടിയിരുന്ന 28,000 കോടി രൂപ ലാഭിക്കാൻ സർക്കാരിനു കഴിഞ്ഞിരുിന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.