എയർ ഏഷ്യയിൽ നോട്ട് 7നു വിലക്ക്
Sunday, October 16, 2016 10:29 AM IST
ചെന്നൈ: വിമാനങ്ങളിൽ സാംസംഗ് ഗാലക്സി നോട്ട് 7 ഫോണുകൾ എയർ ഏഷ്യ നിരോധിച്ചു. നിരോധനം അർധരാത്രി മുതൽ നിലവിൽ വന്നു. എയർ ഏഷ്യ ഗ്രൂപ്പിന്റെ എല്ലാ വിമാനങ്ങളിലും സുരക്ഷ മുൻനിർത്തി നോട്ട് 7 ഫോണുകൾ നിരോധിച്ചിട്ടുണ്ട്. യാത്രക്കാരുടെ കൈവശമോ ഹാൻഡ് ബാഗിലോ ബാഗേജിലോ ഫോൺ സൂക്ഷിക്കാൻ അനുവാദമില്ല. ആരുടെയെങ്കിലും പക്കൽ നോട്ട് 7 ഫോണുകൾ കണ്ടെത്തിയാൽ യാത്ര അനുവദിക്കില്ലെന്നും എയർ ഏഷ്യ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.