വി സ്റ്റാറിന് ഐഎസ്ഒ അംഗീകാരം
വി സ്റ്റാറിന് ഐഎസ്ഒ അംഗീകാരം
Saturday, October 15, 2016 11:41 AM IST
കൊച്ചി: വസ്ത്രനിർമാണരംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ വി സ്റ്റാറിന് ആർവിഎ അക്രഡിറ്റേഷൻ ഉള്ള ഐഎസ്ഒ 9001:2015 അംഗീകാരം. വി സ്റ്റാറിന്റെ പുതിയ കോർപറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ വി സ്റ്റാർ ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ഷീല കൊച്ചൗസേപ്പ്, ഐഎസ്ഒ സീനിയർ അസസർ ടോംസി തോമസിൽനിന്നു സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. വി ഗാർഡ് ഗ്രൂപ്പ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, വി ഗാർഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ ചിറ്റിലപ്പള്ളി, വി സ്റ്റാർ ഡയറക്ടർ ജോഷ്ന മിഥുൻ, സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ ഏബ്രഹാം തര്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.