കെഎസ്എഫ്ഇ ഗാരന്റി കമ്മീഷൻ സർക്കാരിനു കൈമാറി
കെഎസ്എഫ്ഇ ഗാരന്റി കമ്മീഷൻ സർക്കാരിനു കൈമാറി
Friday, October 14, 2016 11:28 AM IST
തിരുവനന്തപുരം: 2015–16 സാമ്പത്തികവർഷം കെഎസ്എഫ്ഇ യുടെ ഗാരന്റി കമ്മീഷൻ ഇനത്തിൽ സർക്കാരിനു നൽകാനുള്ള രണ്ടാം ഗഡുവായ 22,82,51,882 രൂപയുടെ ചെക്ക് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിനു കൈമാറി.

മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടർ ജോഷി പോൾ വെളിയത്താണ് ചെക്ക് കൈമാറിയത്. അസിസ്റ്റന്റ് ജനറൽ മാനേജർ പി.കെ. പ്രശാന്ത് കുമാർ, ലെയ്സൺ ഓഫീസർ ആർ. മോഹൻ കുമാർ, സംഘടനാ നേതാക്കളായ ജി. തോമസ് പണിക്കർ, എസ്. മുരളീകൃഷ്ണ പിള്ള, എസ്. അരുൺ ബോസ് എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.