ജിയോയെ പിടിച്ചുകെട്ടാൻ ട്രായിസൗജന്യ സംസാരമൂല്യം നല്കിയതിന് വിശദീകരണം തേടി
ജിയോയെ പിടിച്ചുകെട്ടാൻ ട്രായിസൗജന്യ സംസാരമൂല്യം നല്കിയതിന് വിശദീകരണം തേടി
Friday, October 14, 2016 11:28 AM IST
മുംബൈ: ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായി) റിലയൻസ് ജിയോ ഇൻഫോകോമിനോട് വിശദീകരണം ആവശ്യപ്പെട്ടു. മിനിറ്റിന് 1.20 രൂപ ഈടാക്കുമെന്ന് റെഗുലേറ്ററിനു സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ സംസാരം സൗജന്യമായി നല്കിയതിനാണ് വിശദീകരണം തേടിയത്.

ഇന്റർകണക്ഷൻ യൂസേജ് ചാർജ് മിനിറ്റിന് 14 പൈസ എന്നിരിക്കെ ജിയോ സംസാരമൂല്യം സൗജന്യമായാണ് നല്കുന്നത്. ഇതാണ് ട്രായി ഇടപെടാൻ കാരണം. ട്രായി നടപടിയെടുത്തതിനാൽ വൈകാതെ സംസാരത്തിന് ചാർജ് ഈടാക്കാൻ സാധ്യതയുണ്ട്. മറ്റു ടെലികോം കമ്പനികളുടെ പരാതിയും ട്രായിയുടെ നീക്കത്തിനു പിന്നിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.