നെറ്റ്വർക്കിന്റെ ശക്‌തി കൂട്ടാൻ ബിഎസ്എൻഎൽ
നെറ്റ്വർക്കിന്റെ ശക്‌തി കൂട്ടാൻ ബിഎസ്എൻഎൽ
Thursday, October 13, 2016 11:21 AM IST
ന്യൂഡൽഹി: ബിഎസ്എൻഎലിന് 4000 കോടി രൂപയുടെ വികസന പദ്ധതി. 3000 കോടി രൂപയുടെ സർക്കാർ സഹായം വേറെയുമുണ്ട്. ഇതിൽ 1500 കോടി രൂപ വിവിധ പദ്ധതികൾക്കായി ചെലവാക്കിക്കഴിഞ്ഞു. ഈ മാസം മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 2500 കോടി രൂപയുടെ വികസന പദ്ധതികൾ പൂർത്തിയാക്കാനാണ് തീരുമാനമെന്ന് സിഎംഡി അനുപം ശ്രീവാസ്തവ അറിയിച്ചു. വൈഫൈ ഹോട്ട്സ്പോട്ട്, ജിഎസ്എം വിപുലീകരണം, നെറ്റ്വർക്ക് ശക്‌തിപ്പെടുത്തൽ തുടങ്ങിയവയായിരിക്കും പദ്ധതികളിൽ ഉൾപ്പെടുക. ഇപ്പോൾ 2700 വൈ–ഫൈ ഹോട്ട്സ്പോട്ടുകളാണ് ബിഎസ്എൻഎലിനുള്ളത്. 2018 മാർച്ചോടെ ഇത് 40,000 ആയി ഉയർത്താനാണ് ശ്രമം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.