ഗൂഗിൾ പിക്സൽ ഫോൺ: പ്രീ ബുക്കിംഗ് തുടങ്ങി
ഗൂഗിൾ പിക്സൽ ഫോൺ: പ്രീ ബുക്കിംഗ് തുടങ്ങി
Thursday, October 13, 2016 11:21 AM IST
ന്യൂഡൽഹി: ഗൂഗിൾ പിക്സൽ, പിക്സൽ എക്സ്എൽ ഫോണുകളുടെ പ്രീ ബുക്കിംഗ് ഇ–കൊമേഴ്സ് സൈറ്റായ ഫ്ളിപ്കാർട്ടിൽ തുടങ്ങി. ഇന്ത്യയിൽ ബ്ലാക്ക് കളറിലുള്ള പിക്സൽ ഫോണുകളാണ് ഗൂഗിൾ അവതരിപ്പിക്കുന്നത്. പ്രീമിയം വിലയിലുള്ള പിക്സൽ ഫോണുകൾ ഐഫോൺ 7, ഐഫോൺ 7പ്ലസ്, ഗാലക്സി എസ് 7, ഗാലക്സി എസ്7 എഡ്ജ് എന്നിവയ്ക്ക് എതിരായാണ് ഇറക്കിയിരിക്കുന്നത്. ഗൂഗിൾ സ്വന്തമായി നിർമിച്ച ആദ്യ ഫോണുകളാണ് പിക്സൽ, പിക്സൽ എക്സ്എൽ എന്നിവ. ഇരു മോഡലുകളിലും ഇൻ ബിൽറ്റായി ഗൂഗിൾ അസിസ്റ്റന്റും ഉണ്ട്.


ഗൂഗിൾ പിക്സൽ ഫോൺ 32 ജിബി വേരിയന്റിന് 57,000 രൂപയും 128 ജിബി വേരിയന്റിന് 66,000 രൂപയുമാണ് ഇന്ത്യയിലെ വില. പിക്സൽ എക്സ്എലിന് 67,000 (32 ജിബി) രൂപയും 76,000 (128 ജിബി) രൂപയുമാണ് വില.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.