പരോക്ഷ നികുതിപിരിവിൽ മികച്ച വർധന
പരോക്ഷ നികുതിപിരിവിൽ മികച്ച വർധന
Wednesday, October 12, 2016 11:21 AM IST
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പരോക്ഷ നികുതി പിരിവിൽ ഗണ്യമായ വർധന. പരോക്ഷ നികുതി ഏപ്രിൽ–സെപ്റ്റംബർ കാലയളവിൽ 26 ശതമാനം വർധിച്ചപ്പോൾ പ്രത്യക്ഷ നികുതിയിൽ ഒമ്പതു ശതമാനം വർധനയേ ഉള്ളൂ.

ധനകാര്യ വർഷത്തിന്റെ ആറുമാസം പിന്നിടുമ്പോൾ ബജറ്റ് പ്രതീക്ഷയുടെ 52.5 ശതമാനം പരോ ക്ഷ നികുതി പിരിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഇതേ സമയത്ത് 50.6 ശതമാ നം പിരിവേ ആയിരുന്നുള്ളു. ആറുമാസത്തെ എക്സൈസ് ഡ്യൂട്ടി പിരിവിൽ വലിയ കുതിപ്പുണ്ട്. 46.3 ശതമാനം വളർച്ച. 1.25 ലക്ഷം കോടി രൂപയിൽനിന്ന് 1.83 ലക്ഷം കോടിയിലേക്ക്. ഫാക്ടറി ഉത്പാദനം കൂടിയിട്ടല്ല ഇതു വർധിച്ചത്. പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി വർധിച്ചതുകൊണ്ടാണ്. കഴിഞ്ഞ ധനകാര്യവർഷം പെട്രോളിയം വില കുറഞ്ഞുപോന്നപ്പോൾ കേന്ദ്രം എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ചുപോന്നു. ഈ ധനകാര്യവർഷമാണ് ആ വർധനയുടെ മുഴുവൻ നേട്ടവും ലഭിക്കുന്നത്.

സേവന നികുതിയിൽ 22.1 ശതമാനം വർധനയുണ്ട്. 96,000 കോടി രൂപയിൽനിന്ന് 1.17 ലക്ഷം കോടി രൂപയിലേക്ക്.

കസ്റ്റംസ് ഡ്യൂട്ടിയിൽ നാമമാത്ര വർധനയേ ഉള്ളു 4.8 ശതമാനം. 1.03 ലക്ഷം കോടിയിൽനിന്ന് 1.08 ലക്ഷം കോടിയിലേക്ക്.

ആദായനികുതിയും കമ്പനി നി കുതിയും ഉൾപ്പെട്ട പ്രത്യക്ഷ നികുതിപിരിവ് 3.27 ലക്ഷം കോടി രൂപയാ യി. ഇതു ബജറ്റ് ലക്ഷ്യത്തിന്റെ 39 ശതമാനമാണ്. ആദായനികുതിയി ലും കമ്പനി നികുതിയിലും മൊത്തം പിരിവ് ഗണ്യമായി കൂടിയെങ്കിലും റീഫണ്ടുകൾ വർധിച്ചതിനാൽ അറ്റ വരുമാനവർധന കുറവായി. മുൻവർഷങ്ങളിൽ സെപ്റ്റംബറിനകം 30ശതമാനം അഡ്വാൻസ് നികുതി അട ച്ചാൽ മതിയായിരുന്നിടത്ത് ഇത്തവണ 45 ശതമാനം അടയ്ക്കണം. നികുതി പിരിവ് കൂടിയതിന് ഇതും കാരണമാണ്. ആ നിലയ്ക്ക് പ്രത്യക്ഷ നികുതി പിരിവിലെ ഒമ്പതുശതമാനം വളർച്ച വേണ്ടത്ര മെച്ചപ്പെട്ട നിലയിലല്ല കാണിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ സമയത്തു വളർച്ച 12.65 ശതമാനമായിരുന്നു.


കമ്പനി നികുതി ഒമ്പതു ശതമാനം വളരുമെന്നു ബജറ്റിൽ പ്രതീക്ഷിച്ചെങ്കിലും അർധവർഷത്തെ വളർച്ച 2.56 ശതമാനം മാത്രമാണ്. അതേ സമയം വ്യക്‌തികളുടെ ആദായനികുതി പിരിവ് പ്രതീക്ഷിച്ച 18 ശതമാനത്തിൽത്തന്നെ ഉണ്ട്.

സ്പെക്ട്രം ലേലത്തിൽ ബജറ്റ് പ്രതീക്ഷിച്ച 64,000 കോടി രൂപയുടെ സ്‌ഥാനത്ത് 32000 കോടിയേ കിട്ടൂ. കള്ളപ്പണം വെളുപ്പിക്കൽ പദ്ധതി വഴി 15000 കോടി രൂപ ഇക്കൊല്ലം കിട്ടും. എങ്കിലും ബജറ്റിലെ വരവ് ലക്ഷ്യം പാലിക്കാൻ സാധിക്കില്ല.

അതേസമയം ചെലവ് പ്രതീക്ഷയിലധികമാകും. ശമ്പളപരിഷ്കാ രത്തിനു പ്രതീക്ഷിച്ചതിനേക്കാൾ വളരെ കൂടുതൽ വേണ്ടിവരും. പു തിയ ചെലവിനങ്ങൾ ഏറ്റെടുത്ത തും പ്രശ്നമാണ്. എങ്കിലും കമ്മി ലക്ഷ്യം പാലിക്കുമെന്നാണു ധന മന്ത്രി അരുൺ ജയ്റ്റ്ലിയുടെ ആത്മവിശ്വാസം. പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ഓഹരി വില്പനയും ചില സ്വകാര്യ സംരംഭങ്ങളിൽ പഴയ യുടിഐ വഴി സർക്കാരിനുള്ള ഓഹരികളുടെ വില്പനയും വഴി കമ്മി നിയന്ത്രിക്കാമെന്നാണു മന്ത്രി കരുതുന്നത്.

സെപ്റ്റംബർ 30 വരെ പ്രത്യക്ഷ നികുതി 3.27 ലക്ഷം കോടിയും പരോ ക്ഷ നികുതി 4.08 ലക്ഷം കോടിയും അടക്കം 7.35 ലക്ഷം കോടി രൂപയാണു നികുതി പിരിവ്. തലേവർഷത്തേക്കാൾ 17.8 ശതമാനം അധികമാണിത്. മൊത്തം 16.31 ലക്ഷം കോടി രൂപയുടെ നികുതി വരുമാനമാണ് 2016–17 ലെ പ്രതീക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.