ബിസ്മി ഓണം ഓഫറുകൾ ഇന്നുകൂടി
Saturday, October 1, 2016 11:22 AM IST
കൊച്ചി: ഗൃഹോപകരണ വിതരണ ശൃംഖല ബിസ്മിയുടെ ഓണം ഓഫറുകൾ ഇന്ന് അവസാനിക്കും. തെരഞ്ഞെടുത്ത മോഡലുകൾക്കും ഉത്പന്നങ്ങൾക്കും മാത്രമായിരിക്കും ഓഫർ ലഭ്യമാകുക. ഓഫറിന്റെ ഭാഗമായി ബജാജ് ഫിൻസർവുമായി സഹകരിച്ചു പലിശയില്ലാതെ തവണ വ്യവസ്‌ഥയിൽ ഗൃഹോപകരണങ്ങൾ സ്വന്തമാക്കാനുള്ള പ്രത്യേക ഈസി ഫിനാൻസ് സൗകര്യവും ബിസ്മിയുടെ തെരഞ്ഞെടുക്കപ്പെട്ട ഷോറൂമുകളിൽ ലഭിക്കും. സൂപ്പർലോട്ടോ ഓഫറിലൂടെ ബംബർ സമ്മാനമായി ഒരു കിലോഗ്രാം സ്വർണവും ആറ് ഇയോൺ കാറുകളും നറുക്കെടുപ്പിലൂടെ സമ്മാനമായി നൽകും.


ഗൃഹോപകരണങ്ങൾക്കു കമ്പനി നൽകുന്ന വാറണ്ടി കൂടാതെ കുറഞ്ഞ ചെലവിൽ രണ്ടു വർഷത്തെ എക്സ്റ്റെൻഡഡ് വാറണ്ടിയും നൽകും. മികച്ച എക്സ്ചേഞ്ച് ഓഫറുകളുമുണ്ടെന്ന് അധികൃതർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.