വിപണി മൂക്കുകുത്തി; സവാള കർഷകർ പ്രതിസന്ധിയിൽ
വിപണി മൂക്കുകുത്തി; സവാള കർഷകർ പ്രതിസന്ധിയിൽ
Saturday, October 1, 2016 11:22 AM IST
ബംഗളൂരു: സവാളയുടെ വില കൂപ്പുകുത്തിയതോടെ കർഷകർ പ്രതിസന്ധിയിലായി. ക്വിന്റലിന് 300 മുതൽ 600 രൂപ വരെ നിരക്കിലാണ് വ്യാപാരികൾ കർഷകരിൽനിന്നു സവാള എടുക്കുന്നത്. കഴിഞ്ഞ മാസം വരെ ക്വിന്റലിന് 1,200 മുതൽ 1,500 രൂപ വരെ കർഷകർ ലഭിച്ചിരുന്ന സ്‌ഥാനത്താണിത്.

വിലയിടിവിൽ പ്രതിഷേധിച്ചു ബലാഗവിയിലെ കർഷകർ എപിഎംസി യാർഡിൽ പ്രതിഷേധം നടത്തി. പ്രതിവാരം 150 ലോറി സവാളയാണ് എപിഎംസി യാർഡിലെത്തുന്നത്. വാങ്ങാൻ ആളുകൾ കുറവായതോടെയാണു വിലയിടിക്കാൻ വ്യാപാരികൾ നിർബന്ധിതരായത്.


സവോള കർഷകർ മാത്രമല്ല, ഉരുളക്കിഴങ്ങ് കർഷകരും സമാനമായ പ്രതിസന്ധി നേരിടുകയാണ്. ക്വിന്റലിന് 2,200 രൂപ വരെ ലഭിച്ചിരുന്ന സ്‌ഥാനത്ത് ഇപ്പോൾ 1,400– 1,500 രൂപയാണ് ലഭിക്കുന്നത്. കാവേരി പ്രക്ഷോഭത്തെത്തുടർന്ന് തമിഴ്നാട്ടിലെ വ്യാപാരികൾ കർണാടകയിൽനിന്നുള്ള ലോഡ് വാങ്ങാതെ വന്നതാണു വിലയിടിവിനു കാരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.