കാർ നിർമാണമേഖലയിൽ ഇന്ത്യ കുതിക്കുന്നു ആദ്യ അഞ്ചിൽ ഈ വർഷം എത്തിയേക്കും
കാർ നിർമാണമേഖലയിൽ ഇന്ത്യ കുതിക്കുന്നു ആദ്യ അഞ്ചിൽ ഈ വർഷം എത്തിയേക്കും
Friday, September 30, 2016 11:38 AM IST
അഹമ്മദാബാദ്: ഇപ്പോഴുള്ള വാഹനമേഖലയുടെ പോക്കനുസരിച്ച് കാർ നിർമാണത്തിൽ ദക്ഷിണകൊറിയയെ പിന്തള്ളി ഇന്ത്യ അഞ്ചാം സ്‌ഥാനത്തേക്കെത്തും. ആഗോള കാർ നിർമാണത്തിൽ ഇപ്പോൾ ആറാം സ്‌ഥാനത്തുള്ള ഇന്ത്യ ദക്ഷിണകൊറിയയേക്കാളും അതാനും എണ്ണത്തിന്റെ കുറവിൽ മാത്രമാണ് പിന്നിൽ. ഈ വർഷത്തെ ആദ്യ എട്ടു മാസത്തെ കണക്കെടുത്താൽ മൊത്തം 27.1 ലക്ഷം കാറുകളാണ് ഇന്ത്യയിൽ നിർമിച്ചത്. ആദ്യ സ്‌ഥാനങ്ങളിലുള്ള ചൈന 8.8 ശതമാനവും അമേരിക്ക 2.4 ശതമാനവും ജർമനി 2.3 ശതമാനവും ജപ്പാൻ 1.8 ശതമാനവും അധികം കാറുകൾ നിർമിച്ചു.


പാസഞ്ചർ കാറുകളുടെ നിർമാണത്തിൽ ഇന്ത്യ 6.6 ശതമാനം അധിക വളർച്ചയാണ് നേടിയത്. അതേസമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചത് ദക്ഷിണകൊറിയയിലെ വാഹനവിപണി അഞ്ചു ശതമാനം ഇടിഞ്ഞു. വിപണിയിലെ ഈ മുന്നേറ്റം തുടർന്നാൽ ആഗോള കാർ വിപണിയിൽ ഈ വർഷംതന്നെ ഇന്ത്യ ആദ്യ അഞ്ചിൽ ഇടം നേടിയേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.