സ്റ്റാർട്ടപ്പുകൾക്കു ഫെഡറൽ ബാങ്കിന്റെ ഗ്രീൻ റൂം
സ്റ്റാർട്ടപ്പുകൾക്കു ഫെഡറൽ ബാങ്കിന്റെ ഗ്രീൻ റൂം
Tuesday, September 27, 2016 10:45 AM IST
കൊച്ചി: ഫെഡറൽ ബാങ്ക് ലോഞ്ച് പാഡും ബ്ലൂംബ്ലൂം ഡ്രീംബിസ് പ്രൈവറ്റ് ലിമിറ്റഡും സംയുക്‌തമായി സ്റ്റാർട്ടപ്പുകൾ ആരംഭിക്കാനുള്ള പ്രത്യേക ഇടമായ ഗ്രീൻ റും ബംഗളൂരുവിൽ സംഘടിപ്പിച്ചു. ഡോ. ശശി തരൂർ എംപി മുഖ്യാതിഥിയായിരുന്നു. സ്റ്റാർട്ടപ്പുകൾക്കു പിച്ചവയ്ക്കാനും വിജയത്തിലേക്കു വളരാനും സാഹചര്യമൊരുക്കുന്നതിനായി ഈ വർഷമാദ്യമാണു ഫെഡറൽ ബാങ്ക് ലോഞ്ച് പാഡിനു രൂപം നൽകിയത്. വിജയകരമാകാവുന്ന, സാമൂഹ്യബോധവും സാധ്യതയുമുള്ള ആശയങ്ങളുമായെത്തുന്ന സംരംഭകർക്ക് 360 ഡിഗ്രി പിന്തുണ നൽകുകയെന്ന ലക്ഷ്യമാണ് ലോഞ്ച് പാഡിനുള്ളതെന്നു ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു. ഇതേ ലക്ഷ്യത്തോടെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാനായി പ്രത്യേക നിധിയുടെ പ്രഖ്യാപനവും അദ്ദേഹം നടത്തി. രാജ്യത്ത് മറ്റു സ്‌ഥലങ്ങളിലും ഇത്തരത്തിൽ ഗ്രീൻ റൂം പരിപാടികൾ സംഘടിപ്പിക്കുമെന്നു ബ്ലൂംബ്ലൂം ഡ്രീംബിസ് സ്‌ഥാപകനും സിഇഒയുമായ അഭിലാഷ് പിള്ള പറഞ്ഞു.

‘‘ഹൗ ക്യാൻ സ്റ്റാർട്ടപ്സ് സോൾവ് റിയൽ ഇന്ത്യൻ പ്രോബ്ലംസ്’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ മേപ് ഗ്രൂപ്പ് എംഡി ജേക്കബ് മാത്യു, ഫെഡറൽ ബാങ്ക് അഡീഷണൽ ജനറൽ മാനേജർ കെ.പി. സണ്ണി, ആറിൻ ക്യാപ്പിറ്റൽ എംഡി ദീപക് നടരാജൻ, പ്രൈം വെൻച്വർ പാർട്ണേഴ്സിന്റെ സഞ്ജയ് സ്വാമി എന്നിവർ പങ്കെടുത്തു. ലക്ഷ്മി നാരായണൻ മോഡറേറ്ററായിരുന്നു.


മൂന്നു ലോഞ്ച് പാഡ് ഇൻക്യുബേറ്റുകളുടെ ഉത്പന്നാവതരണവും നടന്നു. തെരഞ്ഞെടുത്ത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലൂടെ വ്യത്യസ്ത പ്രവർത്തനാന്തരീക്ഷങ്ങളിലുള്ള പങ്കാളികളെ ഒരുമിച്ചു കൊണ്ടുവരാനുള്ള ബ്ലൂംബ്ലൂം ഡ്രീംസ്പാഡ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ഫെഡറൽ ബാങ്കിന്റെയും സംയുക്‌ത സംരംഭമായ ലോഞ്ച്പാഡ്–നർച്വർലാബ്സ് ആക്സിലറേറ്റർ പ്രോഗ്രാമും പരിപാടിയിൽ പ്രഖ്യാപിച്ചു.

ഡസ് സ്റ്റാർട്ടപ്പ് മീൻ ടെക്നോളജി’ എന്ന വിഷയത്തിൽ നടന്ന സമാപന ചർച്ച ലക്ഷ്മീ നാരായണൻ മോഡറേറ്റ് ചെയ്തു. ഒ3 ക്യാപ്പിറ്റൽ എംഡിയും സിഇഒയുമായ ശ്യാം ഷെന്റർ, ഇ ആൻഡ് വൈ പാർട്ണർ കെ.ടി. ചാണ്ടി, അക്യൂമെൻ ഫണ്ട്സ് പാർട്ണർ നാഗരാജ പ്രകാശം, ഐഐഎച്ച്ആർ പ്രിൻസിപ്പൽ സയന്റിസ്റ്റ് സുധ മൈസൂർ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.