അക്കോഡ് ഹൈബ്രിഡിന്റെ ബുക്കിംഗ് തുടങ്ങി
അക്കോഡ് ഹൈബ്രിഡിന്റെ ബുക്കിംഗ് തുടങ്ങി
Monday, September 26, 2016 11:05 AM IST
ന്യൂഡൽഹി: ഹോണ്ടയുടെ ആഡംബര മോഡലായ അക്കോഡിന്റെ ഹൈബ്രിഡ് വേർഷൻ ബുക്കിംഗ് ആരംഭിച്ചു. 25 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്ന കാർ 51,000 രൂപ അടച്ചാണ് ബുക്കിംഗ് സ്വീകരിക്കുന്നത്. ഉത്സവസീസൺ പ്രമാണിച്ച് വൻ വ്യാപാരകുതിപ്പ് പ്രതീക്ഷിക്കുന്ന കാർ ഒക്ടോബർ 25ന് ഇന്ത്യൻ നിരത്തിലിറങ്ങും.

ടൊയോട്ടയുടെ ഹൈബ്രിഡ് കാറിനോടു മത്സരിക്കാനാണ് ഹോണ്ട അക്കോഡുമായി എത്തുന്നത്.

20 കിലോമീറ്റർ മൈലേജാണ് കമ്പനി ഉറപ്പുനല്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.