യുഎസ്ടി ഗ്ലോബലും ഡിലോയിറ്റും വ്യാപാര പങ്കാളിത്തത്തിൽ
Saturday, September 24, 2016 10:56 AM IST
തിരുവനന്തപുരം: ഇൻഫർമേഷൻ ടെക്നോളജി ആൻഡ് സൊലൂഷൻസ് കമ്പനിയായ യുഎസ്ടി ഗ്ലോബലും ഡിലോയിറ്റും വ്യാപാര പങ്കാളിത്തം പ്രഖ്യാപിച്ചു. ഉപഭോക്‌താക്കൾക്ക് ഗുണമേന്മയും കാര്യക്ഷമതയുമുള്ള ബിസിനസ് ലാഭം പ്രദാനം ചെയ്യുക എന്നതാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്ന് കമ്പനി അധികൃതർ അറിയിച്ചു.

ഈ പങ്കാളിത്തങ്ങളിലൂടെ ഉപയോക്‌താക്കൾക്ക് നിർണായകമായേക്കാവുന്ന സേവനങ്ങൾ പ്രദാനം ചെയ്യാൻ കഴിയുമെന്നു വിശ്വസിക്കുന്നതായി യുഎസ്ടി ഗ്ലോബൽ സിഇഒ സാജൻ പിളള പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.