ആധാർ അധിഷ്ഠിത തിരിച്ചറിയൽ സംവിധാനം വേണമെന്ന് മൈക്രോസോഫ്റ്റ്
ആധാർ അധിഷ്ഠിത തിരിച്ചറിയൽ സംവിധാനം വേണമെന്ന് മൈക്രോസോഫ്റ്റ്
Friday, September 23, 2016 11:10 AM IST
ന്യൂഡൽഹി: വീഡിയോ കോളിംഗ് ആപ്പായ സ്കൈപ്പിൽ ആധാർ അധിഷ്ഠിതമായ തിരിച്ചറിയൽ സംവിധാനം വേണമെന്ന് മൈക്രോസോഫ്റ്റ്. സർക്കാരിനു സമർപ്പിച്ച പ്രത്യേക റിപ്പോർട്ടിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കണ്ണുകളുടെ കൃഷ്ണമണി ആധാരമാക്കിയുള്ള വേരിഫിക്കേഷൻ ഇപ്പോൾ വിൻഡോസ് 10 ഒഎസുകളിൽ ഉപയോഗിക്കുന്നുണ്ട്. മൊബൈൽ ഡിവൈസുകളിൽ ആധാർ അധിഷ്ഠിത തിരിച്ചറിയൽ സംവിധാനം ഉപയോഗിക്കുന്നത് യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയുടെ പരിഗണനയിലാണ്.

സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമത്തിന് ആന്ധ്രപ്രദേശ് സർക്കാരുമായി മൈക്രോസോഫ്റ്റ് കൈ കോർത്തിട്ടുണ്ട്. എത്ര കുട്ടികൾ പഠനം ഒഴിവാക്കാനോ തോൽക്കാനോ സാധ്യതയുണ്ടെന്ന് കണ്ടെത്തി അധ്യാപകരെ അറിയിക്കുന്ന സംവിധാനമാണിത്. പഞ്ചാബും ഈ പദ്ധതിക്ക് മൈക്രോസോഫ്റ്റിനെ കൂട്ടുപിടിച്ചിട്ടുണ്ട്.


ഇന്ത്യയിലെ സ്റ്റാർട്ടപ്, സംരംഭകത്വ സാഹചര്യങ്ങൾ വളർത്തിയെടുക്കാനുള്ള ശ്രമത്തിലാണ് മൈക്രോസോഫ്റ്റ് ഇപ്പോൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.