ക്രൂഡ് വില വീണ്ടും താണു
ക്രൂഡ് വില വീണ്ടും താണു
Thursday, August 25, 2016 11:43 AM IST
ലണ്ടൻ: ഉത്പാദനം കുറയ്ക്കാൻ ക്രൂഡ് ഓയിൽ ഉത്പാദക രാജ്യങ്ങൾ ധാരണ ഉണ്ടാക്കാൻ സാധ്യത കുറഞ്ഞു. ക്രൂഡ് വില വീണ്ടും താണു. ബ്രെന്റ് ഇനത്തിന്റെ വില വീപ്പയ്ക്ക് 48.91 ഡോളറായി. ഡബ്ല്യുടിഐ ഇനം 46.62 ഡോളറിലേക്കു താണു.

ഉത്പാദനം കുറയ്ക്കാൻ ഒപെകും (എണ്ണ കയറ്റുമതി രാജ്യ സംഘടന) റഷ്യയും ധാരണയിലെത്തുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ആഴ്ചകളിൽ വില 50 ഡോളറിനു മുകളിലായതാണ്. ഇപ്പോഴത്തെ താഴ്ച കുറേക്കൂടി തുടരുമെന്നാണു സൂചന. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സമ്പദ്ഘടന കൂടുതൽ മോശമാക്കാൻ വിലയിടിവ് വഴിതെളിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.