കൽക്കരി കടത്തുകൂലി വർധിപ്പിച്ചു
കൽക്കരി കടത്തുകൂലി വർധിപ്പിച്ചു
Tuesday, August 23, 2016 11:10 AM IST
ന്യൂഡൽഹി: കൽക്കരിയുടെ കടത്തുകൂലി റെയിൽവേ വർധിപ്പിച്ചു. 100 കിലോമീറ്ററിലധികം ദൂരത്തേക്കുള്ള ചരക്കുകൂലി എട്ടു മുതൽ 14 വരെ ശതമാനം വർധിപ്പിച്ചു. ഇതു വിലക്കയറ്റം വർധിപ്പിക്കാൻ കാരണമാകുമെന്നു പലരും കരുതുന്നു.

പുറമേ കോൾ ടെർമിനൽ സർചാർജ് ടണ്ണിന് 55 രൂപ വീതം ലോഡിംഗ് സ്‌ഥലത്തും അൺലോഡിംഗ് സ്‌ഥലത്തും ഈടാക്കും.

കൽക്കരി ഉപയോഗിക്കുന്ന താപവൈദ്യുത നിലയങ്ങൾക്കും ലോഹനിർമാതാക്കൾക്കും ഈ വർധനകൾ പ്രശ്നമാകും. ഖനിയിൽനിന്നു 100 കിലോമീറ്ററിൽ താഴെ ദൂരത്തുള്ള വൈദ്യുതിനിലയങ്ങൾക്കു നേട്ടമാണ്. എൻടിപിസിയുടെ നിലയങ്ങൾ പലതും ഇങ്ങനെയായതിനാൽ ആ കമ്പനിക്ക് നേട്ടമാണ്. അതേസമയം 700 കിലോമീറ്ററിനപ്പുറത്തേക്കുള്ള കൽക്കരിക്കു കടത്തുകൂലി കുറച്ചിട്ടുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.