മൂന്നു ലക്ഷത്തിനു മുകളിലുള്ള പണമിടപാടുകൾ നിരോധിക്കണമെന്ന ശിപാർശ പരിഗണനയിൽ
Tuesday, August 23, 2016 11:10 AM IST
ന്യൂഡൽഹി: രാജ്യത്തെ കള്ളപ്പണം ഇടപാട് കുറയ്ക്കുന്നതിനായി മൂന്നു ലക്ഷം രൂപയ്ക്കു മുകളിലുള്ള പണകൈമാറ്റങ്ങൾ നിരോധിക്കണമെന്ന ശിപാർശ സർക്കാർ പരിഗണനയിൽ. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) അധ്യക്ഷ റാണി സിംഗ് നായരാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീം കോടതി പ്രത്യേകം രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘമാണ് (എസ്ഐടി) ഈ ശിപാർശ മുന്നോട്ടുവച്ചത്. ഇതിനു പുറമേ കൈവശം വയ്ക്കാവുന്ന പണത്തിന്റെ അളവ് 15 ലക്ഷമായി നിജപ്പെടുത്താനും നിർദേശമുണ്ട്.


പണം കൈമാറ്റങ്ങൾക്ക് ആദായനികുതി വകുപ്പ് ഒരു ശതമാനം നികുതി ഇപ്പോൾ ഈടാക്കുന്നതിനൊപ്പം പാൻ നിർബന്ധമാക്കിയിട്ടുമുണ്ട്.

കള്ളപ്പണത്തിനു തടയിടാനുള്ള നിർദേശങ്ങളുമായി ജസ്റ്റീസ് എം.ബി. ഷാ (റിട്ട.) അധ്യക്ഷനായ എസ്ഐടി കഴിഞ്ഞ മാസം അഞ്ചാമത് റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.