കരുത്തുനേടി സെൻസെക്സ്, തളർച്ചയോടെ നിഫ്റ്റി
കരുത്തുനേടി സെൻസെക്സ്, തളർച്ചയോടെ നിഫ്റ്റി
Sunday, August 21, 2016 11:05 AM IST
<ആ>ഓഹരി അവലോകനം / സോണിയ ഭാനു

മുംബൈ: ഓഹരി സൂചികയുടെ ദിശയിൽ മാറ്റം സംഭവിക്കുകയാ ണോ ? ഫെബ്രുവരിയിലെ താഴ്ന്ന നിലവാരത്തിൽനിന്ന് ഇതിനകം 27 ശതമാനം മുന്നേറിയ ഇന്ത്യൻ മാർക്കറ്റിൽ ഒരു തിരുത്തലിനുള്ള സാധ്യത തെളിയുന്നു. എന്നാൽ, ഫണ്ടുകൾ നിക്ഷേപ താത്പര്യം നിലനിർത്തി. കാലവർഷം ശരാശരിയിലും പതിനഞ്ച് ശതമാനം മെച്ചപ്പെട്ടത് വിദേശ ഓപ്പറേറ്റർമാരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.

അതേസമയം, നാണയപ്പെരുപ്പത്തിലെ മുന്നേറ്റവും പുതിയ റിസർ വ് ബാങ്ക് ഗവർണറുടെ വരവുമെ ല്ലാം ആകാംക്ഷയോടെയാണ് വിപ ണി ഉറ്റുനോക്കുന്നത്. വർഷാന്ത്യ ത്തിനു മുമ്പായി പലിശ നിരക്കിൽ 25 മുതൽ 50 ബേസീസ് പോയിന്റ് കുറവ് പ്രതീക്ഷിക്കാം. അതായത് ഒരു സാങ്കേതിക തിരുത്തൽ വിപ ണിയുടെ അടിത്തറ കൂടുതൽ ശക്‌തമാക്കാൻ പറ്റിയ സന്ദർഭമാണിത്. താഴ്ന്ന റേഞ്ചിൽ പുതിയ ബയിംഗിന് ഇത് അവസരം ഒരുക്കാം. ദീ പാവലി വേളയിൽ 28,500–30,000 ലേക്ക് ഉയരാനാവശ്യമായ ഊർജം തിരുത്തൽ വഴി സ്വരുപിക്കാനാവും. ഓഗസ്റ്റ് സീരീസ് സെറ്റിൽമെന്റ് അടുത്തതിനാൽ കാളയും കരടിയും തമ്മിലുള്ള മത്സരം ശക്‌തമാക്കും.

പിന്നിട്ടവാരം ഇടപാടുകൾ നാല് ദിവസമായി ചുരുങ്ങിയതിനാൽ സൂ ചിക നേരിയ റേഞ്ചിൽ നീങ്ങി. സാങ്കേതികമായി വിലയിരുത്തിയാൽ ബോംബെ സെൻസെക്സ് ശക്‌തമായി നിലയിലാണ്. അതേസമയം, വാരാന്ത്യം നിഫ്റ്റി തളർച്ചയുടെ സൂചനകൾ പുറത്തുവിട്ടു.

നിഫ്റ്റി പോയവാരം അഞ്ച് പോ യിന്റ് മാത്രം നഷ്ടത്തിലാണ്. 8700 പോയിന്റിലേക്ക് ഉയരാനാവാതെ 8696ൽ തളർന്നത് വിപണിയുടെ ദുർബലാവസ്‌ഥയെ സൂചിപ്പിക്കുന്നു. വാരാന്ത്യം 8666 പോയിന്റിലാണ് നി ഫ്റ്റി. സെറ്റിൽമെന്റ് അടുത്തത് ഓപ്പറേറ്റർമാരിൽ സമ്മർദമുളവാ ക്കി. ഈ വാരം 8706ലാണ് ആദ്യ പ്രതിരോധം. ഇത് ഭേദിക്കനായില്ലെങ്കിൽ 8616–8566ലേക്ക് പരീക്ഷണം നടത്താം. ഈ റേഞ്ചിലും താങ്ങ് നഷ്ടമായാൽ അടുത്ത സപ്പോർട്ട് 8526ലാവും. അതേസമയം, ആദ്യ പ്രതിരോധമായ 8706 മറികടന്നാൽ 8746–8796വരെ ചുവടുവയ്ക്കാം. മറ്റ് സാങ്കേതിക വശങ്ങൾ വിലയിരു ത്തിയാൽ പാരാബോളിക്ക് എസ്ഏആർ, എംഏസിഡി എന്നിവ ഷോട്ട് സെല്ലിംഗിന് അനുകൂലമാ യി. സ്ലോ സ്റ്റോക്കാസ്റ്റിക്ക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റി ക്ക് എന്നിവ ബുള്ളിഷാണ്. ആർഎസ്ഐ–14 ന്യൂട്ടറൽ റേഞ്ചിലും.

സെൻസെക്സ് ഒരവസരത്തിൽ 27,942വരെ താഴ്ന്നെങ്കിലും ക്ലോസിംഗിൽ 28,077ലാണ്. ഈ വാരം 28,213– 28,349 പോയിന്റുകളിൽ തടസം നേ രിടാം. ഇത് മറികടന്നാൽ തന്നെ 28,485 വീണ്ടും പ്രതിരോധമുണ്ടാ വും. വിൽപ്പനക്കാർ കരുത്തു കാണിക്കാൻ ഇറങ്ങിയാൽ സുചിക 27,941– 27,805ലേക്ക് തിരിയും. ഈ റേഞ്ചിൽ പിടിച്ചു നിൽക്കാൻ ക്ലേശിച്ചാൽ 27,669വരെ താഴാം. മൊത്തവില സൂചികയെ അടിസ്‌ഥാനമാക്കി നാണയ പ്പെരുപ്പം 23 മാസത്തിനിടയിലെ ഉയർന്ന നിലവാരത്തിലേക്ക് നീങ്ങി. ജൂണിൽ 1.62 ശതമാനമായിരുന്ന പണപ്പെരുപ്പം ജൂലൈയിൽ 3.55 ലേക്ക് കുതിച്ചു. പഴം, പച്ചക്കറി, പയ ർ വർഗങ്ങളുടെ വിലയിലെ മുന്നേറ്റം നാണയപ്പെരുപ്പം ഉയർത്തി.


വിദേശ ഫണ്ടുകൾ ഓഗസ്റ്റ് 19ന് അവസാനിച്ചവാരം 1446.51 കോടി രൂപ നിക്ഷേപിച്ചു. ബിഎസ്ഇയിൽ പിന്നിട്ടവാരം 12,796.47 കോടിയും എൻഎസ്ഇയിൽ 80,356.94 കോടി യുടെയും ഇടപാടുകൾ നടന്നു.

ഫോറെക്സ് മാർക്കറ്റിൽ രൂപയ് ക്ക് തളർച്ച. ഡോളറിന് മുന്നിൽ 66.89ൽ നീങ്ങിയ രുപയുടെ മുല്യം 66.75 ലേക്ക് ശക്‌തിപ്രാപിച്ചെങ്കിലും വാരാ ന്ത്യം 67.06ലാണ്. രൂപ തളർന്നാൽ നിക്ഷേപം തിരിച്ചു പിടിക്കാൻ വിദേ ശ ഫണ്ടുകൾ ഉത്സാഹിക്കും. ഇത്തരം ഒരു നീക്കം ഓഹരി സൂചികയെ യും ബാധിക്കും.

യുഎസ് ഫെഡ് റിസർവ് പലിശ നരക്കിൽ ഭേദഗതികൾ വരുത്തുമെ ന്ന വെളിപ്പെടുത്തൽ ആഗോള ഓഹ രി വിപണികളിൽ ചാഞ്ചാട്ടമുളവാ ക്കി. യുഎസ് സമ്പദ്ഘടന മുൻ വർഷങ്ങളെ അപേക്ഷിച്ച് ശക്‌തമാണിപ്പോൾ. ഇതിനിടയിലാണ് ഒപ്പെക്ക് പെട്രോളിയം ഉത്പാദനം സംബന്ധി ച്ച പ്രസ്താവന നടത്തിയത്. സെപ്റ്റംബർ യോഗത്തിൽ ക്രൂഡ് ഓയിൽ ഉത്പാദനം കുറയ്ക്കുന്ന കാര്യത്തി ൽ പുതിയ തീരുമാനങ്ങൾ ഒപ്പെക്കി ൽനിന്ന് പുറത്തവരാം. ബാരലിന് 50 ഡോളറിനടുത്ത് നീങ്ങുന്ന എണ്ണ യെ വർഷാന്ത്യം 60ന് മുകളിൽ എ ത്തിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം എണ്ണവില ബാരലിന് 20 ഡോളറിലേക്ക് നീങ്ങിയിരുന്നു.

ഏഷ്യൻ മാർക്കറ്റുകൾ പലതും നേട്ടത്തിലാണ്. ജപ്പാനിൽ നിക്കീ സൂചികയ്ക്ക് രണ്ട് ശതമാനം ഇടിവ് നേരിട്ടു. യൂറോപ്യൻ ഇൻഡക്സുക ൾ തളർന്നു. അമേരിക്കയിൽ പ്രമുഖ ഓഹരി ഇൻഡക്സുകൾക്ക് പുതിയ ഉയരങ്ങൾ സ്വന്തമാക്കാനായില്ല.

വിദേശ നിക്ഷേപകർക്കായി ചൈ ന ഓഹരി വിപണി യുടെ കൂടുതൽ വാതായനങ്ങൾ തുറക്കാനുള്ള നീ ക്കത്തിലാണ്. വർഷാന്ത്യത്തിന് മു മ്പായി ഇത് സംബന്ധിച്ച് പുതിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.