എസ്. വെങ്കിട്ടരാമൻ എസ്ബിഐ ചീഫ് ജനറൽ മാനേജർ
എസ്. വെങ്കിട്ടരാമൻ എസ്ബിഐ ചീഫ് ജനറൽ മാനേജർ
Friday, August 19, 2016 11:38 AM IST
തിരുവനന്തപുരം: ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ തിരുവനന്തപുരം സർക്കിളിന്റെ ചീഫ് ജനറൽ മാനേജരായി എസ്. വെങ്കിട്ടരാമൻ സ്‌ഥാനമേറ്റു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ, റീജണൽ ഓഫീസുകൾ, ബാങ്കിന്റെ കേരളത്തിലെയും ലക്ഷദ്വീപിലെയും ശാഖകൾ എന്നിവയുടെ പ്രവർത്തനങ്ങൾ അദ്ദേഹം നിയന്ത്രിക്കും.

1983ൽ പ്രൊബേഷണറി ഓഫീസറായാണ് വെങ്കിട്ടരാമൻ ബാങ്കിൽ ചേർന്നത്. ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ ലണ്ടൻ ശാഖയുടെ സിഇഒ ആയിരുന്ന അദ്ദേഹം ദക്ഷിണാഫ്രിക്കൻ പ്രവർത്തനങ്ങളുടെ റീജണൽ ഹെഡ് ആൻഡ് സിഇഒ എന്ന നിലയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം സർക്കിളിൽ ചീഫ് ജനറൽ മാനേജർ പദവിയിൽ എത്തുന്നതിനു മുമ്പ് അദ്ദേഹം മുംബൈ കോർപറേറ്റ് കേന്ദ്രത്തിലെ ഫിനാൻസ് കൺട്രോൾ ചീഫ് ജനറൽ മാനേജരായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.