പ്രത്യേക ഓഫറുമായി ടാറ്റാ സെറാമിക്സ്
പ്രത്യേക ഓഫറുമായി ടാറ്റാ  സെറാമിക്സ്
Thursday, August 18, 2016 11:42 AM IST
തിരുവനന്തപുരം: ഓണക്കാലത്ത് ഉത്പന്നങ്ങൾക്ക് 60 ശതമാനം വരെ കിഴിവുമായി ടാറ്റാ സെറാമിക്സ്. മുൻനിര ബോൺ ചൈന ടേബിൾവെയർ, ഗിഫ്റ്റ്വെയർ എന്നീ ശ്രേണികളിലെ ഉത്പന്നങ്ങൾക്കാണ് കിഴിവ് ബാധകം. കൊച്ചിയിൽ വൈറ്റില ജനതയിലെയും കോട്ടയത്ത് കളത്തിപ്പടിയിലെയും സ്റ്റോറുകളിലാണ് ഈ ഓഫർ ലഭ്യമാക്കിയിരിക്കുന്നത്.

മുന്തിയ ഇനം ഡിന്നർ സെറ്റുകൾ, ടീ സെറ്റുകൾ, 22 കാരറ്റ് ഉപയോഗിച്ചുള്ള മഗ് സെറ്റുകൾ, ചെറുപ്രതിമകൾ, ഗിഫ്റ്റ്വെയർ തുടങ്ങിയവയാണ് ടാറ്റാ സെറാമിക്സിന്റെ ശ്രദ്ധേയമായ ഉത്പന്നങ്ങൾ. കൂടാതെ പ്രീമിയം വേയ്സുകൾ, ടീ ലൈറ്റുകൾ തുടങ്ങി ഒൻപത് പുതിയ ഉത്പന്നങ്ങൾ കൂടി ഈ ഓണത്തിന് ടാറ്റ സെറാമിക്സ് വിപണിയിലെത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. കൊച്ചി സ്റ്റോർ – 0484 6064100 കോട്ടയം സ്റ്റോർ– 0481 2570359
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.