ഇന്ത്യൻ സ്വർണനാണയങ്ങൾ ഫെഡറൽ ബാങ്ക് വഴി
ഇന്ത്യൻ സ്വർണനാണയങ്ങൾ ഫെഡറൽ ബാങ്ക് വഴി
Wednesday, August 17, 2016 11:57 AM IST
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച സ്വർണവാഗ്ദാന പദ്ധതിയുടെ ഭാഗമായ ഇന്ത്യൻ ഗോൾഡ് കോയിനുകൾ (ഐജിസി) വിതരണം ചെയ്യുന്നതിന് എംഎംടിസിയുമായി ഫെഡറൽ ബാങ്ക് കൈകോർക്കുന്നു.

ഇടപാടുകാർക്ക് ഈ ഉത്പന്നം ലഭ്യമാക്കുന്ന ആദ്യത്തെ സ്വകാര്യമേഖലാ ബാങ്കാണു ഫെഡറൽ ബാങ്ക് എന്നു റീട്ടെയിൽ ബിസിനസ് മേധാവി ജോസ് കെ. മാത്യു പറഞ്ഞു.

രാജ്യത്തുടനീളമുള്ള തെരഞ്ഞെടുക്കപ്പെട്ട ശാഖകളിൽനിന്ന് അഞ്ച്, പത്ത്, ഇരുപത് ഗ്രാം വീതം തൂക്കങ്ങളിൽ ഈ സ്വർണനാണയങ്ങൾ ലഭ്യമാണ്.


999 പരിശുദ്ധിയുള്ള 24 കാരറ്റ് ഇന്ത്യൻ സ്വർണനാണയങ്ങളിൽ ഒരുവശത്ത് അശോകചക്രവും മറുവശത്തു മഹാത്മാഗാന്ധിയുടെ മുഖവുമാണ് ആലേഖനം ചെയ്തിരിക്കുന്നത്.

സർക്കാർ നിയന്ത്രണത്തിൽ പുറത്തിറക്കുന്നതും ബിസ് ഹാൾമാർക്കുമുള്ള ഇന്ത്യയിലെ ഏക സ്വർണനാണയവും ഇതാണ്. ഉയർന്ന സുരക്ഷാമേന്മകളും പൊട്ടാ ത്ത പാക്കിംഗുമാണ് ഇവയുടേത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.