നിക്ഷേപകരുടെ പണം മടക്കിനല്കാൻ യൂണിടെക്കിനു കോടതി നിർദേശം
നിക്ഷേപകരുടെ പണം മടക്കിനല്കാൻ യൂണിടെക്കിനു കോടതി നിർദേശം
Wednesday, August 17, 2016 11:57 AM IST
ന്യൂഡൽഹി: ഗുഡ്ഗാവ് ഹൗസിംഗ് പ്രോജക്ടിൽ പണം നിക്ഷേപി ച്ച വരുടെ പണം തിരികെ നല്കാൻ നിർമാണ കമ്പനിയായ യൂണിടെകിനു സുപ്രീംകോടതിയുടെ നിർദേ ശം. കമ്പനിയുടെ പുതിയ പദ്ധതിയിൽ വീടുകൾ ബുക്ക് ചെയ്ത 38 പേർ നല്കിയ പരാതിയെത്തുടർന്നാണ് 15 കോടി രൂപ മടക്കി നല്കാൻ കോടതി നിർദേശിച്ചത്. ഗുഡ്ഗാവിലും നോയിഡയിലുമായി വീടുകൾ നല്കാമെന്ന് പറഞ്ഞെങ്കിലും കാലതാമസം നേരിട്ടതിനെത്തുടർന്നാണ് നിക്ഷേപകർ കോടതിയെ സമീപിച്ചത്.

തുകയുടെ ആദ്യ ഗഡുവായി അഞ്ചു കോടി രൂപ രണ്ടാഴ്ചയ്ക്കുള്ളിൽ കോടതിയിൽ എത്തിക്കാനും ബാക്കി തുക സെപ്റ്റംബർ 30നു നല്കാനുമാണു കോടതി ഉത്തരവ്. കേസിൽ ഒക്ടോബർ നാലിനു കോടതി കൂടുതൽ വാദം കേൾക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.