ടാറ്റാ തിയാഗോയുടെ വില കൂട്ടി
ടാറ്റാ തിയാഗോയുടെ വില കൂട്ടി
Tuesday, August 16, 2016 11:47 AM IST
മുംബൈ: ടാറ്റാ മോട്ടോഴ്സ് ഏറ്റവും പുതിയ മോഡലായ തിയോഗോയുടെ എല്ലാ വേരിയന്റുകൾക്കും വില വർധിപ്പിച്ചു. 6000 മുതൽ 8000 രൂപ വരെയാണ് വർധിപ്പിച്ചത്. 3.2–5.54 ലക്ഷം രൂപ വില വരുന്ന (ഡൽഹി എക്സ് ഷോറൂം വില) ഹാച്ച്ബാക്ക് മോഡലായ തിയാഗോ ഈ വർഷം ഏപ്രിലിലാണ് ടാറ്റ പുറത്തിറക്കിയത്.

ടാറ്റയുടെ ബെസ്റ്റ് സെല്ലിംഗ് പട്ടികയിലുള്ള മോഡലാണ് തിയാഗോ.

13,586 കാറുകൾ ജൂലൈയിൽ ടാറ്റ വിറ്റപ്പോൾ അതിൽ 5,114 എണ്ണം തിയാഗോയാണ്. തിയാഗോയുടെ ബുക്കിംഗുകൾ 40,000 കവിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.