കർഷകർക്ക് ആശ്വാസമായി വെളിച്ചെണ്ണവില ഉയർന്നു; പ്രതീക്ഷ തകർത്ത് ഗ്രാമ്പു
കർഷകർക്ക് ആശ്വാസമായി വെളിച്ചെണ്ണവില ഉയർന്നു; പ്രതീക്ഷ തകർത്ത് ഗ്രാമ്പു
Sunday, August 14, 2016 11:21 AM IST
<ആ>വിപണി വിശേഷം / കെ.ബി. ഉദയഭാനു

കൊച്ചി: വെളിച്ചെണ്ണയുടെ വിലക്കയറ്റം നാളികേര കർഷകർക്ക് ആവേശമായി. മൂന്നാർ മേഖലയിൽനിന്ന് ഇക്കുറി പുതിയ ഏലക്ക ആദ്യം വില്പനയ്ക്ക് സജ്‌ജമാവും. ഗ്രാമ്പൂ കർഷകർ സാമ്പത്തിക പ്രതിസന്ധിയിൽ. തെക്കൻ കേരളത്തിൽനിന്നു പുതിയ റബർ ഷീറ്റ് വില്പനയ്ക്കെത്തി. കുരുമുളക് വിപണിയിലെ നിർജീവാവസ്‌ഥ തുടരുന്നു. ആഗോള സ്വർണ വിപണി 1,334 ഡോളറിലെ താങ്ങ് നിലനിർത്തി. <യൃ><യൃ>
<ആ>നാളികേരം

നാളികേര കർഷകരിലും കൊപ്ര ഉത്പാദകരിലും ആവേശം വിതറി ഉത്പന്നം ഈ വർഷത്തെ ഏറ്റവും മികച്ച റേഞ്ചിലേക്കു കുതിക്കുന്നു. ചിങ്ങത്തിൽ ഇക്കുറി സംസ്‌ഥാനത്തെ ചെറുതും വലുതുമായ വിപണികളിൽ വെളിച്ചെണ്ണയ്ക്ക് പതിവിലും ഡിമാൻഡ് പ്രതീക്ഷിക്കാം. സാമ്പത്തികരംഗത്തെ ഉണർവ് ഓണാഘോഷങ്ങൾക്ക് തിളക്കം പകരുമെന്നത് വെളിച്ചെണ്ണയുടെ വില്പനത്തോത് ഉയർത്താം. കൊച്ചിയിൽ എണ്ണവില ക്വിന്റലിന് 500 രൂപ വർധിച്ച് 8,600 രൂപയായി. ഉത്പാദകരിൽ ആവേശം വിതറി കൊപ്ര 5,535 രൂപയിൽനിന്ന് 5,870ലേക്കു കയറി.

തെളിഞ്ഞ കാലാവസ്‌ഥ കണ്ട് പല ഭാഗങ്ങളിലും നാളികേര വിളവെടുപ്പ് ഊർജിതമാക്കി. ഓണവേളയിൽ കൂടുതൽ ആകർഷകമായ വിലയ്ക്ക് കൊപ്ര വില്പന നടത്താമെന്ന പ്രതീക്ഷയിലാണു ഗ്രാമീണ മേഖല. മില്ലുകാർ കൊപ്ര സംഭരണം വരും ദിനങ്ങളിൽ ഊർജിതമാക്കിയാൽ പച്ചതേങ്ങയുടെ നിരക്കും മുന്നേറും.

മുംബൈയിൽ ഭക്ഷ്യയെണ്ണകളെല്ലാം വിലക്കയറ്റത്തിന്റെ പാദയിലാണ്. പാം ഓയിൽ സൂര്യകാന്തി, സോയാ, നിലക്കടലയെണ്ണ വിലകൾ ഉയർന്നു. കടലയെണ്ണ വില മൂന്നു വർഷത്തെ ഏറ്റവും ഉയർന്ന തലത്തിലാണ്. 15 കിലോ കടലയെണ്ണവില 2,225 രൂപയിലെത്തി. വിപണി 2,500ലേക്ക് ഉയരുമെന്ന അവസ്‌ഥ മറ്റു പാചക എണ്ണകൾക്ക് നേട്ടമാവും.

<ആ>ഏലം

<ശാഴ െൃര=/ിലംശൊമഴലെ/2015ാമൃരവ02രമൃറീാമാ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>ഹൈറേഞ്ചിലെ ചില ഭാഗങ്ങളിലെ കർഷകർ ഏലക്ക വിളവെടുപ്പിനുള്ള തയാറെടുപ്പിലാണ്. കാലാവസ്‌ഥ അനുകൂലമായതിനാൽ മൂന്നാറിലെ കല്ലാർ, മാങ്കുളം മേഖലയിൽനിന്നാവും ആദ്യ ചരക്ക് ഇക്കുറി വില്പനയ്ക്കെത്തുക. സെപ്റ്റംബർ രണ്ടാം പകുതിയിൽ മറ്റു ഭാഗങ്ങളിലും വിളവെടുപ്പ് തുടങ്ങാം. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഇക്കുറി വിളവ് കുറയുമെന്നാണ് ഉത്പാദന മേഖലകളിൽനിന്നുള്ള സൂചന. മൺസൂണിനു മുമ്പത്തെ കനത്തവേനൽ ഏലച്ചെടികളുടെ നിലനില്പിനുപോലും ഭീഷണിയായി.

ഓഫ് സീസണായതിനാൽ ലേല കേന്ദ്രങ്ങളിൽ ചരക്കുവരവ് ചുരുങ്ങി. പിന്നിട്ടവാരം മികച്ചയിനം ഏലക്ക തുടർച്ചയായി നാല് ദിവസം കിലോ ഗ്രാമിന് 1,200 രൂപയ്ക്കു മുകളിൽ വിപണനം നടന്നു. നിലവിലെ സ്‌ഥിതിഗതികൾ അടുത്ത സീസണിൽ വിളവെടുപ്പ് മൂന്നോ നാലോ റൗണ്ടിൽ ഒതുങ്ങാം. എന്നാൽ, തുലാവർഷം സജീവമായാൽ വിളവെടുപ്പ് ഡിസംബർ–ജനുവരി വരെ നീളും. ഓഗസ്റ്റ് പത്ത് വരെയുള്ള കാലയളവിൽ 34,500 ടൺ ഏലക്ക ലേലത്തിനിറങ്ങി. ജന്മാഷ്‌ടമി, ദീപാവലി– ദസറ വേളയിൽ ഉത്തരേന്ത്യയിൽനിന്ന് ഏലത്തിനു വൻ ഓർഡറുകൾ എത്താം.


<ആ>ഗ്രാമ്പൂ

ഗ്രാമ്പൂ ഉത്പാദകർ സാമ്പത്തിക ഞെരുക്കത്തിൽ. വ്യവസായികൾ വിദേശ ഗ്രാമ്പൂ യഥേഷ്‌ടം ഇറക്കുമതി നടത്തിയത് ആഭ്യന്തര മാർക്കറ്റിനു തിരിച്ചടിയായി. നഗർകോവിൽ വിപണികളിൽ ഗ്രാമ്പൂ 700 രൂപയാണ്. വിദേശ ചരക്ക് 450 മുതൽ 650 രൂപയ്ക്ക് ലഭ്യമാണ്. ഇന്തോനേഷ്യ, മഡഗാസ്കർ, സാൻസിബാർ എന്നിവിടങ്ങളിൽനിന്നുള്ള ഗ്രാമ്പൂ ഇന്ത്യയിൽ ഇറക്കുമതി നടക്കുന്നുണ്ട്.


<ആ>കുരുമുളക്

<ശാഴ െൃര=/ിലംശൊമഴലെ/2015ഷമിൗ05ുലുലൃ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>കുരുമുളകിന് ആഭ്യന്തര–വിദേശ ആവശ്യം ഉയർന്നില്ല. കർഷകർ ടെർമിനൽ മാർക്കറ്റിലേയ്ക്കുള്ള ചരക്കുനീക്കം കുറച്ചത് വിലത്തകർച്ചയിൽനിന്ന് ഉത്പന്നത്തെ താങ്ങിനിർത്തി. വരവു കുറഞ്ഞിട്ടും സ്റ്റോക്കിസ്റ്റുകളെ വിപണിയിലേക്ക് അടുപ്പിക്കാൻ വാങ്ങലുകാർ തയാറായില്ല. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 72,000 രൂപ. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 11,150 ഡോളർ. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഇന്തോനേഷ്യയിൽനിന്നുള്ള പുതിയ കുരുമുളക് വരവിനെ ഉറ്റുനോക്കുന്നു.

<ആ>റബർ

കാലാവസ്‌ഥ റബർ ടാപ്പിംഗിനെ സജീവമാക്കി. ഷീറ്റ് വിലയിൽ മുന്നേറ്റം പ്രതീക്ഷിച്ച് ചെറുകിടക്കാർ ടാപ്പിംഗിന് ഉത്സാഹിച്ചതോടെ ലാറ്റക്സ്, ഷീറ്റ് ലഭ്യതയും ഉയർന്നു. തെക്കൻ കേരളത്തിൽനിന്ന് പുതിയ ഷീറ്റ് വില്പനയ്ക്കെത്തിയത് കണ്ട് ടയർ കമ്പനികൾ റബർ സംഭരണം കുറച്ചത് വാരാന്ത്യം വിലയെ ബാധിച്ചു. ഓണാവശ്യങ്ങൾ മുന്നിൽ കണ്ട് കാർഷിക മേഖല കൂടുതൽ റബർ വില്പനയ്ക്കിറക്കുമെന്ന നിഗമനത്തിലാണ് ടയർ ലോബി. ആർഎസ്എസ് നാലാം ഗ്രേഡ് റബർ 14,300ൽനിന്ന് 14,200 രൂപയായി. അഞ്ചാം ഗ്രേഡ് 13,800ലാണ്.

<ആ>സ്വർണം

<ശാഴ െൃര=/ിലംശൊമഴലെ/2015ഷൗഹ്യ13ഴീഹറ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>സ്വർണവില വീണ്ടും തിളങ്ങി. ചിങ്ങത്തിലെ വിവാഹ സീസൺ മുന്നിൽ കണ്ട് ഇടപാടുകാർ ആഭരണ കേന്ദ്രങ്ങളിൽ താത്പര്യം കാണിച്ചു. പവന്റെ വില വീണ്ടും ഉയരുമെന്ന ആശങ്കയിൽ വിവാഹ പാർട്ടികൾ വാരാരംഭത്തിൽതന്നെ ആഭരണങ്ങളിൽ പിടിമുറുക്കി. 22,960 രൂപയിൽ വില്പന തുടങ്ങിയ പവൻ ആദ്യം 23,160ലേക്കും അവിടെനിന്ന് ശനിയാഴ്ച 23,240ലേക്കും ഉയർന്നു. ഒരു ഗ്രാമിന്റെ വില 2,905 രൂപയായി.

ന്യൂയോർക്കിൽ സ്വർണം വീണ്ടും 1,334 ഡോളറിലെ താങ്ങ് നിലനിർത്തി. ട്രോയ് ഔൺസിന് 1,335 ഡോളറിൽനിന്ന് 1,362 വരെ കയറിയ ശേഷം വാരാന്ത്യം 1335 ഡോളറിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.