റെഡി ഇന്ത്യ ഡ്രൈവിനു കൊച്ചിയിൽ തുടക്കം
റെഡി ഇന്ത്യ ഡ്രൈവിനു കൊച്ചിയിൽ തുടക്കം
Friday, July 29, 2016 11:55 AM IST
കൊച്ചി: ഡാറ്റ്സണിന്റെ പുതിയ മോഡൽ കാറായ റെഡി ഗോയുടെ ഇന്ത്യയിലെ പ്രചാരണത്തിനായി ഡാറ്റ്സൺ ആരംഭിക്കുന്ന റെഡി ഇന്ത്യ പ്രചാരണത്തിനു കൊച്ചിയിൽ തുടക്കം കുറിച്ചു. ഡാറ്റ്സൺ റെഡി ഗോ എന്ന ബ്രാൻഡിനു കൂടുതൽ ആരാധകരെയും ഉപഭോക്‌താക്കളെയും സൃഷ്‌ടിക്കുകയാണു പ്രചാരണ പരിപാടിയുടെ ലക്ഷ്യം. ഡാറ്റ്സൺ ഗോയ്ക്ക് കേരളത്തിൽനിന്നു മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്നും ദേശീയതലത്തിലുള്ള ഒരു പ്രചാരണം, വാണിജ്യ ഹബ്ബായി മാറിക്കൊണ്ടിരിക്കുന്ന കൊച്ചിയിൽ തുടങ്ങാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും ഡാറ്റ്സൺ ഇന്ത്യ വൈസ് പ്രസിഡന്റ് ജെറോം സൈഗോട്ട് പറഞ്ഞു.


2016 ജൂണിലാണ് ഡാറ്റ്സൺ റെഡി ഗോ പുറത്തിറങ്ങിയത്. 2.43 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്സ് ഷോ റൂം വില. എൻട്രി ലെവൽ കാറുകളുടെ വിഭാഗത്തിൽ നിലവിലുള്ള പരമ്പരാഗത രീതികളിൽനിന്നു വ്യത്യസ്തമായി ‘ടോൾ ബോയ്’ രൂപകല്പനയിലൂടെ പരമാവധി സ്‌ഥലം കാറിൽ ലഭിക്കും. ലിറ്ററിന് 25.17 കിലോമീറ്ററും മൈലേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ 231 നിസാൻ, ഡാറ്റ്സൺ ഔട്ട്ലെറ്റുകളിൽ ഡാറ്റ്സൺ–ഗോ ലഭ്യമാണ്. സമീപഭാവിയിൽ 300 ഡീലർഷിപ്പുകൾകൂടി തുടങ്ങുമെന്നും ജെറോം സൈഗോട്ട് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.