യുഎസ് വളർച്ച 1.2 ശതമാനം
യുഎസ് വളർച്ച 1.2 ശതമാനം
Friday, July 29, 2016 11:54 AM IST
വാഷിംഗ്ടൺ: ഏപ്രിൽ – ജൂൺ ത്രൈമാസത്തിൽ അമേരിക്കൻ സാമ്പത്തിക (ജിഡിപി) വളർച്ച പ്രതീക്ഷയിലും കുറവായി. 1.2 ശതമാനം വളർച്ച മാത്രമാണുണ്ടായത്. 2.6 ശതമാനം വളർന്നുവെന്നായിരുന്നു പ്രവചനം. ജനുവരി – മാർച്ചിലെ വളർച്ച 1.1 ശതമാനം എന്നു നേരത്തേ പറഞ്ഞിരുന്നത് 0.8 ശതമാനമായി കുറച്ചു.

മോശം കാലം പിന്നിട്ടു എന്ന് എല്ലാവരും പറയുമ്പോഴും യുഎസ് വളർച്ചയെപ്പറ്റി വലിയ ഉറപ്പു നൽകുന്നതല്ല പുതിയ കണക്ക്. പലിശനിരക്കു വർധന നീണ്ടുപോകാനും ഇടയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.