ഗ്ലാൻഡ് ഫാർമയുടെ ഓഹരികൾ ചൈനീസ് കമ്പനി വാങ്ങി
ഗ്ലാൻഡ് ഫാർമയുടെ ഓഹരികൾ ചൈനീസ് കമ്പനി വാങ്ങി
Wednesday, July 27, 2016 11:23 AM IST
മുംബൈ: ഹൈദരാബാദ് ആസ്‌ഥാനമായ ഗ്ലാൻഡ് ഫാർമയുടെ ഓഹരികൾ ചൈനീസ് കമ്പനി വാങ്ങി. ഷാങ്ഹായിലെ ഫോസൺ ഫാർമസ്യൂട്ടിക്കൽസ് ഗ്രൂപ്പാണ് 140 കോടി ഡോളറിന് ഇന്നലെ കരാറൊപ്പിട്ടത്. കമ്പനിക്ക് ഇന്ത്യയിലെ ഗവേഷണ–നിർമാണ പ്രാപ്തി വർധിപിക്കുക എന്ന ലക്ഷ്യത്തോടെയാണീ ഏറ്റെടുക്കൽ. ഗ്ലാൻഡ് ഫാർമയുടെ 96 ശതമാനം ഓഹരികളും വാങ്ങാനാണ് ഫോസൺ തയാറായിരിക്കുന്നത്. ഗ്ലാൻഡ് ഫാർമയുടെ സ്‌ഥാപകരായ രവി പെൻമെറ്റ്സയുടെയും കുടുംബത്തിന്റെയും പക്കലുള്ള 86 ശതമാനം ഓഹരികളും സ്വകാര്യ സ്‌ഥാപനമായ കെകെആർ ആൻഡ് കമ്പനിയുടെയും ഓഹരികളുമാണ് ചൈനീസ് കമ്പനി വാങ്ങിയത്. പത്തു ശതമാനം ഓഹരികൾ നിലനിർത്താൻ പെൻമെറ്റ്സ ശ്രമിച്ചേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.