അസൂസിന്റെ പ്രീമിയം ഉത്പന്നങ്ങൾ വിപണിയിൽ
അസൂസിന്റെ പ്രീമിയം  ഉത്പന്നങ്ങൾ വിപണിയിൽ
Wednesday, July 27, 2016 11:23 AM IST
കൊച്ചി: അസൂസിന്റെ ഏറ്റവും പുതിയ പ്രീമിയം ശ്രേണി സ്മാർട്ട് ഫോണുകളും നോട്ടുബുക്കുകളും ഡെസ്ക് ടോപ്പും കേരള വിപണിയിൽ അവതരിപ്പിച്ചു. യുവതലമുറയ്ക്കും വ്യവസായികൾക്കുമായി ദീർഘമായ ബാറ്ററി ലൈഫുള്ള സെൻഫോൺ മാക്സ്, പ്രീമിയം ബഡ്ജറ്റ് സ്മാർട്ട്ഫോൺ, സെൻഫോൺ ഗോ രാം തലമുറ ഫോണുകൾ സ്മാർട്ട്ഫോൺ ശ്രേണിയിൽ അസൂസ് പുറത്തിറക്കി. കമ്പനി സൗത്ത് ഏഷ്യ കൺട്രി മാനേജരും റീജണൽ മേധാവിയുമായ പീറ്റർ ചാംഗ്, കേരള മേധാവി ജെറി ദേവസി എന്നിവർ ചേർന്നു പുതിയ പ്രീമിയം ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം കൊച്ചിയിൽ നിർവഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.