രാജഗിരി ആശുപത്രി ഗോവയിലെ വിക്ടർ ആശുപത്രിയുമായി ധാരണാപത്രം ഒപ്പുവച്ചു
രാജഗിരി ആശുപത്രി ഗോവയിലെ വിക്ടർ ആശുപത്രിയുമായി ധാരണാപത്രം ഒപ്പുവച്ചു
Tuesday, July 26, 2016 10:54 AM IST
കൊച്ചി: ആലുവ ചുണങ്ങംവേലി രാജഗിരി ആശുപത്രി രാജ്യമാകെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ഗോവയിലെ വിക്ടർ ആശുപത്രിയുമായി രാജഗിരി ആശുപത്രി ധാരണാപത്രം ഒപ്പുവച്ചു.

രാജഗിരി ഹെൽത്ത് കെയർ ആൻഡ് എജ്യൂക്കേഷൻ ട്രസ്റ്റ് പ്രസിഡന്റ് റവ.ഡോ. ജോസ് ക്ലീറ്റസ് ധാരണാപത്രം കൈമാറി. ഗോവയിലെ ഹെൽത്ത് കെയർ ആൻഡ് ഹോസ്പിറ്റൽ രംഗത്തെ പ്രമുഖരായ ആൽകൻ വിക്ടർ ഗ്രൂപ്പിന്റെ ഭാഗമാണു വിക്ടർ ആശുപത്രി. ഒരു വർഷം മുമ്പാണു രാജഗിരി ആശുപത്രി കമ്മീഷൻ ചെയ്തത്.


വിക്ടർ ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.എം. ആൽബുക്വെർക്ക്, രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി, ഫാ. ജോസ് അലക്സ്, ഫാ. ജോയി കിളിക്കുന്നേൽ, ഫാ. ഓസ്റ്റിൻ മുളേരിക്കൽ, ഡോ.എം.എൻ. ഗോപിനാഥൻ നായർ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.