ബാങ്കുകൾക്കു പിഴ
Monday, July 25, 2016 10:27 AM IST
മുംബൈ: കള്ളപ്പണം സംബന്ധിച്ച ചട്ടങ്ങളും നിർദേശങ്ങളും പാലിക്കാത്ത ബാങ്കുകൾക്ക് റിസർവ് ബാങ്ക് പിഴ ചുമത്തി. ബാങ്ക് ഓഫ് ബറോഡയ്ക്ക് അഞ്ചുകോടി, പഞ്ചാബ് നാഷണൽ ബാങ്കിന് മൂന്നുകോടി, എച്ച്ഡിഎഫ്സി ബാങ്കിനു രണ്ടു കോടി എന്നിങ്ങനെയാണു പിഴ. 6100 കോടിയുടെ കള്ളപ്പണ ഇടപാട് ബാങ്ക് ഓഫ് ബറോഡയിലൂടെ നടന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.