ഐസിഎഐ മെറിറ്റ് ഈവനിംഗ് സംഘടിപ്പിച്ചു
Sunday, July 24, 2016 11:33 AM IST
കൊച്ചി: നികുതി ഓഡിറ്റിംഗ് ജോലികളിൽ മുഴുകുന്ന ചാർട്ടേഡ് അക്കൗണ്ടന്റുമാർ രാഷ്ട്രനിർമാണ പ്രവർത്തനങ്ങളിൽകൂടി പങ്കാളികളാകണമെന്ന് പി.ടി തോമസ് എംഎൽഎ. യഥാർഥ മാനുഷിക മൂല്യങ്ങൾ പുലർത്തുന്നവരാവണം അവരെന്നും അദ്ദേഹം പറഞ്ഞു.

ഐസിഎഐയുടെ സിപിടി പരീക്ഷ വിജയകരമായി പൂർത്തിയാക്കിയവരെ ആദരിക്കാൻ സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐസിഎഐ എറണാകുളം ശാഖയിൽ നടന്ന ചടങ്ങിൽ ബ്രാഞ്ച് ചെയർമാൻ ടി.എൻ. സുരേഷ് അധ്യക്ഷതവഹിച്ചു.

ഐപിസിസി, പിസിസി, ക്രാഷ് കോഴ്സുകൾ ഓഗസ്റ്റിൽ ആരംഭിക്കുമെന്നു ചെയർമാൻ പറഞ്ഞു. ദിവാൻസ് റോഡിലുള്ള ബ്രാഞ്ച് ഓഫീസിൽനിന്നു വിവിധ കോഴ്സുകൾക്കുള്ള അപേക്ഷകൾ ലഭിക്കും. അപേക്ഷാഫോമുകൾ ംംം.ലൃിമസൗഹമാ*ശരമശ.ീൃഴ എന്ന വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0484 2372953, 2369238/22/25/33. സിപിടി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ ധ്രുവ് അഗർവാൾ, റാഷി ഡി. വോറ എന്നിവരെ പി.ടി. തോമസ് ആദരിച്ചു. ശാഖയിലെ ഐപിസിസി കോഴ്സുകൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു. അക്കാദമിക് അഫയേഴ്സ് കോ–ഓർഡിനേറ്റർ റോയ് വർഗീസ് നന്ദി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.