എച്ച്ഡിഎഫ്സി ബാങ്കിന്റെയുംഐടിസിയുടെയും ലാഭം കൂടി
എച്ച്ഡിഎഫ്സി ബാങ്കിന്റെയുംഐടിസിയുടെയും ലാഭം കൂടി
Thursday, July 21, 2016 11:05 AM IST
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ പണമിടപാടു സ്‌ഥാപനമായ എച്ച്ഡിഎഫ്സി ബാങ്കിന്റെ ലാഭത്തിൽ വർധന. ജൂണിൽ അവസാനിച്ച ഒന്നാം ത്രൈമാസത്തിൽ അറ്റാദായം 20 ശതമാനം വർധിച്ച് 3,239 കോടി ഡോളറായി. മൊത്തം പലിശവരുമാനം 21.8 ശതമാനം വർധിച്ച് 7,781.4 കോടി ഡോളറായി. പലിശവരുമാനത്തിലെ വർധനയാണ് ലാഭത്തിന് കുതിപ്പു പകർന്നത്.

മൊത്തം നിഷ്ക്രിയ ആസ്തി 1.04 ശതമാനമായി വർധിച്ചു. തലേ വർഷം ഇതേ കാലയളവിൽ ഇത് 0.95 ശതമാനമായിരുന്നു. കിട്ടാക്കടം 30.84 ശതമാനം വർധിച്ച് 866.73 കോടിയായി.


ഐടിസിയുടെ ത്രൈമാസ ലാഭം 10 ശതമാനം വർധിച്ച് 2,384.7 കോടിയായി. തലേ വർഷം ഇത് 2,166 കോടിയായിരുന്നു. മൊത്തവരുമാനം 8.3 ശതമാനം വർധിച്ച് 13,253 കോടിയായി. തലേ വർഷം ഇത് 12,232.65 കോടിയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.